15 December Sunday
വിദ്യാർഥികൾ പറയുന്നു

അഷ‌്റഫിന്റെ മണ്ണ‌്, വർഗീയത വാഴില്ല

സ്വന്തം ലേഖകൻUpdated: Friday Jul 19, 2019

പ്രിൻസിപ്പലിനെതിരായ വധഭീഷണിയിൽ പ്രതിഷേധിച്ച് ബ്രണ്ണൻ കോളേജിൽ എസ്എഫ്‌ഐ നടത്തിയ യോഗം മുഹമ്മദ് അഫ്‌സൽ ഉദ്ഘാടനം ചെയ്യുന്നു.

തലശേരി
അഷറഫിന്റെ ചോരവീണ ബ്രണ്ണൻ കോളേജ്‌ എന്നും ഉയർത്തിപ്പിടിച്ചത് വർഗീയതക്കും മതതീവ്രവാദത്തിനുമെതിരായ ഉറച്ച നിലപാട്. വിരലിലെണ്ണാവുന്ന വിദ്യാർഥികൾ അംഗങ്ങളായ സംഘടന മുതൽ ഭൂരിപക്ഷത്തിന്റെയും പിന്തുണയുള്ള എസ്എഫ്‌ഐവരെ എല്ലാ വിദ്യാർഥി സംഘടനകളും ബ്രണ്ണനിൽ പ്രവർത്തിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെ. നിയമപരമായി പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് തടസ്സമുണ്ടായതൊഴിച്ചാൽ പ്രവർത്തന സ്വാതന്ത്ര്യം ഒരുകാലത്തും ആരുംതടഞ്ഞിട്ടില്ല. എന്നിട്ടും ബ്രണ്ണനെ വിവാദങ്ങളുടെ കേന്ദ്രമാക്കാനാണ് ആർഎസ്എസ്, -എബിവിപി സംഘടനകളുടെ ശ്രമം. ആകെ ഏഴുപേരാണ് എബിവിപിക്കാരായി ക്യാമ്പസിലുള്ളത്. കഴിഞ്ഞ യൂണിയൻ തെരഞ്ഞെടുപ്പിൽ നോട്ടക്കും പിന്നിലായിരുന്നു എബിവിയുടെയും ഫ്രറ്റേണിറ്റിയുടെയും വോട്ട്. പുറത്തുനിന്നുള്ള ആർഎസ്എസ്സുകാരുടെ ആയുധബലത്തിൽ ക്യാമ്പസിൽ കുഴപ്പം കുത്തിപ്പൊക്കാൻ എബിവിപി ശ്രമിച്ചതാണ് അനുഭവം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ക്യാമ്പസിൽ അതിക്രമിച്ചുകയറി എബിവിപിയുടെ കൊടിമരം സ്ഥാപിച്ചതും ആർഎസ്എസ്സുകാരാണ്.
പുറമെനിന്നുള്ള ആർഎസ്എസ്സുകാരെ ഉപയോഗിച്ച് ബ്രണ്ണനിൽ എബിവിപി നടത്തിയ അക്രമം എണ്ണിയാലൊടുങ്ങില്ല. കോളേജ് യൂണിയൻ ഓഫീസ് അടിച്ചുതകർക്കൽ, എസ്എഫ്‌ഐ കൊടിമരം മെഷീൻ ഉപയോഗിച്ച് മുറിച്ചുമാറ്റൽ എന്നിവയെല്ലാം നടത്തിയത് ആർഎസ്എസ്സാണ്. എസ്എഫ്‌ഐ മുൻ യൂണിറ്റ് കമ്മിറ്റി അംഗമായ ടൂർ ഗൈഡ് അറിലിനെ കോളേജിന് മുന്നിലിട്ടാണ് ആർഎസ്എസ്സുകാർ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. വിദ്യാർഥി സംഘടനാപ്രവർത്തനത്തിനിടയിൽ എ എൻ ഷംസീർ എംഎൽഎയെ വെള്ളൊഴുക്കിൽവച്ച് ആർഎസ്എസ്സുകാർ വെട്ടിയതും ആരും മറന്നിട്ടില്ല.
ഒരുകാലത്ത് കെഎസ്‌യുവിന്റെ ആധിപത്യമായിരുന്നു ബ്രണ്ണനിൽ. എന്നാലിന്ന് കെഎസ്‌യുവിന്റെ പ്രവർത്തനമില്ല. യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ആരുമില്ലാത്ത അവസ്ഥ. എസ്എഫ്‌ഐ ബ്രണ്ണന്റെ ചരിത്രംതിരുത്തി വിജയക്കൊടി നാട്ടിയപ്പോഴാണ് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർഥിയുടെ ജീവൻ കെഎസ്‌യുക്കാർ കവർന്നെടുത്തത്. അഷറഫിന്റെ ചോരവീണ ബ്രണ്ണനിൽ അന്ന് മുതൽ ഉയർന്നുപാറുന്നതാണ് എസ്എഫ്‌ഐ പതാക. ക്യാമ്പസുകളിൽ പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയതിനാൽ മറ്റു സംഘടനകൾക്ക് അതിന് അനുവാദമുണ്ടായില്ലെന്ന് മാത്രം.
പ്രധാന വാർത്തകൾ
 Top