25 August Sunday

കലക്ടറേറ്റിലേക്ക്‌ ജീവനക്കാരുടെ ഉജ്വല മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

എൻജിഒ യൂണിയൻ കലക്ടറേറ്റ് മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറി എം എ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കലക്ടറേറ്റ്‌, മാർച്ച‌്, കണ്ണൂർ

വിവിധ ആവശ്യങ്ങളുന്നയിച്ച‌് എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാരുടെ ഉജ്വല ജില്ലാ മാർച്ച‌്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ നടപടികൾ ത്വരിതപ്പെടുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തു പകരുക, ശമ്പള പരിഷ‌്കരണ നടപടികൾ ആരംഭിക്കുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ‌് എൻജിഒ യൂണിയന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാർ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തിയത‌്.
 സംസ്ഥാന സെക്രട്ടറി എം എ അജിത്ത് കുമാർ  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ‌് എ രതീശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ഒ വിനോദ് കുമാർ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top