16 November Saturday
ബ്രൗൺഷുഗർ കടത്ത‌്

ബിടെക‌് വിദ്യാർഥിയടക്കം 3 പേർകൂടി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

കണ്ണൂർ

ബിടെക‌് വിദ്യാർഥിയടക്കം മൂന്ന‌് യുവാക്കൾകൂടി കണ്ണൂരിൽ ബ്രൗൺഷുഗറുമായി അറസ്റ്റിൽ. കണ്ണൂർ തായത്തെരു സ്വദേശി പി ആർ മുഹമ്മദ് നബാൻ (20), സിറ്റി മരക്കാർകണ്ടിയിലെ സി ടി സജാദ് (23) മംഗളൂരുവിലെ കെ ബിലാൽ (20) എന്നിവരെയാണ്  സിറ്റി എസ്ഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഡിവൈഎസ്‌പി പി പി സദാനന്ദന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നിന് ആയിക്കര ഹാർബറിന‌് സമീപത്തായിരുന്നു അറസ‌്റ്റ‌്. ഒരുലക്ഷം രൂപ വിലമതിക്കുന്ന 20 ഗ്രാം ബ്രൗൺഷുഗറാണ് ഇവരുടെ കൈയിൽനിന്നും പിടിച്ചെടുത്തത്. ബിലാൽ ബിടെക‌് വിദ്യാർഥിയാണ‌്. ബ്രൗൺഷുഗർ കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ തയ്യിൽ സ്വദേശി റഫീഖിനെ കഴിഞ്ഞ ദിവസം ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന‌് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ‌് വലവിരിക്കുന്നതിനിടെയാണ‌് മൂന്നുപേർകൂടി പിടിയിലായത‌്.
കണ്ണൂർ കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്നതായി പൊലീസിന‌് വിവരം ലഭിച്ചിട്ടുണ്ട‌്. എസ‌്‌പിയുടെ ആന്റി നർക്കോട്ടിക്ക് സെല്ലിലെ എഎസ്ഐ മഹിജൻ,  സിപിഒമാരായ സി അജിത്ത്, സി പി മഹേഷ്, പി സി മിഥുൻ, സുജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top