20 April Saturday

കടുവഭീതി വനംവകുപ്പ‌് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 19, 2019
കേളകം
അടക്കാത്തോട്–- ശാന്തിഗിരി മേഖലയിലെ ജനങ്ങളിൽ കടുവ ഭീതിയകറ്റാൻ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. പരിശോധനയുടെ അടിസ്ഥാനത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കടുവാ ഭീതിയിലായ അടക്കാത്തോട്, ശാന്തിഗിരി പ്രദേശങ്ങളിലാണ് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയത്. ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ സജ്‌ന, അസിസ്റ്റന്റ് വാര്‍ഡന്‍ കെ വി ജയപ്രകാശ്, ഡപ്യൂട്ടി റേഞ്ചര്‍ ജയേഷ് ജോസഫ്, കൊട്ടിയൂര്‍ വെസ്റ്റ് ഫോറസ്റ്റര്‍ വി ആര്‍  ഷാജി എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞദിവസം വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ച പ്രദേശവും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.   പശുക്കിടാവിനെ കടുവ കടിച്ചു കൊല്ലുകയും പ്രദേശവാസി കടുവയുടെ മുന്നിലകപ്പെടുകയും ചെയ്തിരുന്നു. ശാന്തിഗിരി  രാമച്ചി സ്വദേശി കണക്കഞ്ചേരി  സണ്ണി കടുവയുടെ മുന്നിൽനിന്നും അത്ഭുതകരമായാണ‌് രക്ഷപ്പെട്ടത്. കടുവാ സാന്നിധ്യം  ഉണ്ടായ പ്രദേശങ്ങളില്‍  മൂന്നിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്.
പ്രധാന വാർത്തകൾ
 Top