31 March Tuesday

സിപിഐ എം പ്രവർത്തകരെ വെറുതെവിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020
കണ്ണൂർ
രക്ഷാബന്ധൻ ചടങ്ങ്‌ അലങ്കോലപ്പെടുത്തിയെന്ന കേസിൽ  സിപിഐ എം പ്രവർത്തകരെ  കണ്ണൂർ സെഷൻസ്‌ കോടതി അസിറ്റന്റ്‌ സെഷൻസ്‌ ജഡ്‌ജി ബിന്ദു സുധാകരൻ വെറുതെവിട്ടു.  കടൂർ ചായംമുറിക്ക്‌ സമീപം രക്ഷാബന്ധൻ ചടങ്ങ്‌ അലങ്കോലപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ ആർഎസ്‌എസ്‌, ബിജെപി  പ്രവർത്തകരാണ്‌ കേസ്‌ നൽകിയത്‌. 2014 ആഗസ്‌ത്‌ പന്ത്രണ്ടിനാണ്‌ കേസിനാസ്‌പദമായ സംഭവം. ആർഎസ്‌എസ്‌ പ്രചാരകനെ ബന്ദിയാക്കിയെന്നും  പ്രചരിപ്പിച്ചിരുന്നു. സിപിഐ എമ്മിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണവും നടത്തി. സിപിഐ എം മയ്യിൽ ഏരിയാ കമ്മിറ്റി അംഗം സി പി നാസർ, ചെറുപഴശ്ശി ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം പ്രസന്നൻ, എം ഭരതൻ, മയ്യിൽ ലോക്കൽ കമ്മിറ്റി അംഗം എം പി സുമേഷ്‌, കടൂർ ബ്രാഞ്ചംഗം കൊടുവള്ളി ബാലൻ, വി രാമചന്ദ്രൻ, തായംപൊയിൽ ബ്രാഞ്ചംഗം പി ദിനേഷ്‌, എ പി ഹാരിസ്‌ എന്നിവരെയാണ്‌ വെറുതെവിട്ടത്‌. സിപിഐ എം പ്രവർത്തകർക്കുവേണ്ടി അഭിഭാഷകരായ കെ ആർ സതീശൻ,  സി രേഷ്‌മ എന്നിവർ ഹാജരായി.
പ്രധാന വാർത്തകൾ
 Top