22 October Thursday

അധ്യാപക കൂട്ടായ്‌മയിൽ പാടത്ത്‌ നൂറുമേനി

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

കെഎസ്ടിഎ ജില്ലാ കമ്മിറ്റി ഒരുക്കിയ ‘പാഠം ഒന്ന് കൃഷി' യുടെ കൊയ്‌ത്തുത്സവം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

ഇരിണാവ്
തരിശ് നിലങ്ങളിൽ കാർഷിക ഇടപെടൽ എന്ന സന്ദേശമുയർത്തി കെഎസ്ടിഎ ജില്ലാ കമ്മിറ്റി ഒരുക്കിയ ‘പാഠം ഒന്ന് കൃഷി' യുടെ കൊയ്ത്തുത്സവം ഇരിണാവ് മിനി സ്‌റ്റേഡിയത്തിന് സമീപത്തെ ഒരേക്കർ വയലിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനംചെയ്തു.  എല്ലാ സബ് ജില്ലയിലുമായി 64 ഏക്കറോളം തരിശ് നിലത്ത് വിവിധയിനം  കൃഷിയിറക്കി. മറ്റിടങ്ങളിലെ 13 ഏക്കറിലും നെൽകൃഷിയുണ്ട്.  വാഴ രണ്ട് ഏക്കറിലും മരച്ചീനി 17 ഏക്കറിലും പച്ചക്കറി കൃഷി 21 ഏക്കറിലുമുണ്ട്. കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ കെ പ്രകാശൻ, സി സി വിനോദ് കുമാർ,  കെ സി മഹേഷ്,  കെ പ്രകാശൻ, കെ മനോജ് കുമാർ, എ വിജയചന്ദ്രൻ, കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top