22 October Thursday

നൃത്തം ഓൺലൈനിൽ ഹിറ്റ്‌ അമയയും അനാമികയും സിനിമയിൽ തിളങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

തമിഴ് സിനിമയിൽ അവസരം ലഭിച്ച സഹോദരങ്ങൾക്ക്‌ പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എ ശൈലജ ഉപഹാരം നൽകുന്നു.

പാനൂർ
ടിക് ടോക് വീഡിയോ ഹിറ്റായതോടെ പാനൂർ സ്വദേശികളായ സഹോദരങ്ങൾക്ക് തമിഴ് സിനിമയിലേക്ക്  അവസരം. ചമ്പാട് അരയാക്കൂലിൽ ‘പ്രമാണ്ടി’യിൽഅശോകന്റെയും പുഷ്പവല്ലിയുടെയും മക്കളായ അമയയ്ക്കും അനാമികയ്ക്കുമാണ് സിനിമയിൽ അവസരം ലഭിച്ചത്‌. ശ്രീ ശരവണ ഫിലിംസിന്റെ  ‘തണ്ണി വണ്ടി ' സിനിമയുടെ ഭാഗമായി നടത്തിയ ‘സീൽനിക്കാം' മത്സരത്തിൽ ഇവർ ഒന്നാംസ്ഥാനം നേടിയിരുന്നു. ടിക് ടോക് വീഡിയോ വൈറൽ ആയതോടെ ഇരുവർക്കും ഓൺലൈൻ നൃത്തമത്സരത്തിലേക്ക് ക്ഷണം ലഭിച്ചു.  ഗായകൻ അന്തോളിദാസിന്റെ ഗാനത്തിനനുസരിച്ച് നൃത്തം ചെയ്ത് വീഡിയോ അയച്ചുകൊടുക്കുക എന്നതായിരുന്നു മത്സരം.  ആയിരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ഇവർ ജേതാക്കളായത്. സംവിധായകൻ അർഷാദിന്റെ തമിഴ് ചിത്രത്തിൽ ഇവർ രണ്ടുപേർക്കുമൊപ്പം ഇളയ സഹോദരി അനോമയ്ക്കും അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ആദ്യഘട്ട ചിത്രീകരണം കോഴിക്കോട് നടന്നു. നൃത്തസംവിധായകൻ കോഴിക്കോട് ബിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വീ വൺ കാലിക്കറ്റ്‌ നൃത്തസംഘത്തിലെ അംഗങ്ങളാണ് ഇരുവരും. അമയ തലശേരി കോ- ഓപ്പറേറ്റീവ് നേഴ്സിങ് കോളേജിൽ ബിഎസ് സി വിദ്യാർഥിയും, അനാമിക ബ്രണ്ണൻ സ്കൂളിൽ പ്ലസ് ടു വിദ്യാർ‌ഥിയുമാണ്. സിപിഐ എം നേതൃത്വത്തിൽ ഇരുവരെയും അനുമോദിച്ചു. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ ഉപഹാരം നൽകി.  കെ ജയരാജൻ അധ്യക്ഷനായി. ജിജേഷ് , വി മഹേഷ്, റഫീഖ് അരയാക്കൂൽ, സി എച്ച് ഖാദർ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top