24 November Tuesday

ക്യാമ്പയിൻ തുടങ്ങി 6 ലക്ഷം പേരെ ഡിവൈഎഫ്ഐ അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
കണ്ണൂർ
ജില്ലയിൽ ആറ്‌ ലക്ഷം പേരെ ഡിവൈഎഫ്‌ഐയിൽ അംഗങ്ങളാക്കും‌. ജില്ലാതല ഉദ്‌ഘാടനം ഇന്ത്യൻ ഫുട്ബോൾ താരം കിഴുത്തള്ളിയിലെ എൻ പി പ്രദീപിന് മെമ്പർഷിപ്പ് നൽകി സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി കെ സനോജ്  നിർവഹിച്ചു. 
‘സമര ഇന്ത്യയുടെ കരുത്താവുക’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഈ വർഷത്തെ മെമ്പർഷിപ്പ് പ്രവർത്തനം. ജില്ലാ പ്രസിഡന്റ്‌ മനു തോമസ്, സെക്രട്ടറി എം ഷാജർ, എം വിജിൻ, എടക്കാട് ബ്ലോക്ക് സെക്രട്ടറി എം പ്രജിൽ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top