04 October Tuesday

അന്നമൂട്ടുന്നവർക്ക് കർഷകദിനത്തിൽ നാടിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

ചെറുതാഴം പഞ്ചായത്ത് കൃഷി ഭവന്‍ കര്‍ഷക ദിനാചരണവും ഹരിതമോഹനം പദ്ധതിയും 
മന്ത്രി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ

അന്നം വിളയിക്കാൻ മണ്ണിൽ അധ്വാനിക്കുന്ന കർഷകന് ആദരമർപ്പിച്ച്‌ നാടെങ്ങും കർഷക ദിനാഘോഷം. ചിങ്ങം ഒന്നായ ബുധനാഴ്‌ച കർഷക കൂട്ടായ്‌മകളുടെയും ക്ലബ്ബുകളുടെയും വായനശാലകളുടെയും നേതൃത്വത്തിൽ വിപുലമായ ആഘോഷപരിപാടികളാണ്‌ നടന്നത്‌. ചെറുതാഴം  പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ  നടന്ന കർഷക ദിനാഘോഷവും കല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ഹരിതമോഹനം പദ്ധതിയുടെ ഉദ്ഘാടനവും  ചെറുതാഴം ബാങ്ക് ഹാളിൽ  മന്ത്രി എം വി ഗോവിന്ദൻ  നിർവഹിച്ചു.
 മാങ്ങാട്ടിടം പഞ്ചായത്തും കൃഷിഭവനും ചേർന്ന് സംഘടിപ്പിച്ച കാർഷിക ദിനാചരണം  മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
 മുണ്ടേരി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കർഷക ദിനാചരണം ജില്ലാതല ഉദ്ഘാടനം ഏച്ചൂർ ഈസ്റ്റ് എൽപി സ്‌കൂളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ നിർവഹിച്ചു.  പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. തരിശുനിലത്ത്‌ കൃഷിചെയ്ത സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ എ അനിഷ അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. കൃഷിവിജ്ഞാന കേന്ദ്രം അസി. പ്രൊഫസർ റെനിഷ കാർഷിക സെമിനാറിൽ വിഷയം അവതരിപ്പിച്ചു.  മലപ്പട്ടം പ്രഭാകരൻ കർഷകരുമായി അനുഭവം പങ്കുവച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ പങ്കജാക്ഷൻ, സ്ഥിരംസമിതി അധ്യക്ഷ ഗീത രഘുനാഥ്, എടക്കാട് ബ്ലോക്ക് അംഗങ്ങളായ കെ കബീർ, കെ ബിന്ദു, പഞ്ചായത്ത് അംഗം ഇ കെ ചാന്ദിനി, കണ്ണൂർ ഇ ആൻഡ് ടി കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം എൻ പ്രദീപൻ, എടക്കാട് കൃഷി അസി. ഡയറക്ടർ സീമ സഹദേവൻ, മുണ്ടേരി കൃഷി ഓഫീസർ ടി കൃഷ്ണ പ്രസാദ്, സിഡിഎസ് ചെയർപേഴ്സൺ കെ ഷമ്മി എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top