13 June Sunday

അധ്വാനവും പ്രതീക്ഷയും മഴകൊയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021
കണ്ണൂർ
വിത്തിടേണ്ട സമയത്ത്‌ കനത്ത വേനൽമഴയെത്തിയത്‌ ഒന്നാംവിള നെൽകൃഷിക്ക്‌  തിരിച്ചടിയാവുന്നു.  അപൂർവം കർഷകർ മാത്രമാണ്‌ മഴയ്‌ക്ക്‌ മുമ്പ്‌ വിത്തിട്ടത്‌. ഇതിൽ മിക്കവയും വെള്ളത്തിൽ മുങ്ങി. അവശേഷിക്കുന്നവ മുളയ്‌ക്കാനുള്ള സാധ്യതയും കുറവാണ്‌.  മെയ്‌ പകുതിയോടെയാണ്‌ ഭൂരിഭാഗം കർഷകരും ഒന്നാംവിള ഞാറ്റടിക്ക്‌  വിത്തിടാറ്‌‌. മഴ കനത്തതോടെ ഇതിന്‌ കഴിഞ്ഞില്ല.
‘ശ്രേയസി’ന്‌ ‘ഐശ്വര്യ’മുണ്ടാവില്ലേ
കരവയലുകളിൽ  മഴ ശമിച്ചാൽ  വിത്തിടാൻ പ്രയാസമുണ്ടാവില്ല. എന്നാൽ വെള്ളക്കെട്ടുള്ള പാടങ്ങളിൽ  രണ്ടാംവിളയുടേത്‌ പോലെ ചേറ്റ്‌ ഞാറ്റടി തയ്യാറാക്കേണ്ടി വരും. കാലവർഷം ഉടനെത്തിയാൽ ഇതും പാളും.  ഹ്രസ്വകാല  നെല്ലിനങ്ങളായ ജ്യോതി, ത്രിവേണി, മട്ട ത്രിവേണി, അശ്വതി എന്നിവയാണ്‌ ഇത്തവണ ഉചിതമെന്ന്‌ കൃഷി വിദഗ്‌ധൻ മലപ്പട്ടം പ്രഭാകരൻ പറഞ്ഞു. 90 –-110 ദിവസങ്ങൾക്കുള്ളിൽ ഇവയ്‌ക്ക്‌‌ മൂപ്പെത്തും. മധ്യകാല വിളകളായ  ശ്രേയസ്‌, ആതിര, ഐശ്വര്യ, ജയ എന്നിവ മൂപ്പെത്താൻവൈകും. കഴിഞ്ഞ വർഷം 3025 ഹെക്ടറിലാണ്‌ ഒന്നാംവിള നെൽകൃഷി ചെയ്‌തത്‌. ഇക്കുറി 3250 ഹെക്ടറിലേക്ക്‌ വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ്‌ കനത്ത വേനൽ മഴ വന്നത്‌. 
ഹരിത  കേരള മിഷൻ നേതൃത്വത്തിൽ കഴിഞ്ഞ വർഷം  ജില്ലയിലെ ഒമ്പത്‌ പഞ്ചായത്തുകളിലെ   48 ഹെക്ടർ തരിശിടങ്ങളിൽ കര നെൽകൃഷി നടത്തി. ഇത്തവണ മിക്കയിടത്തും കരനെൽകൃഷി ഒലിച്ചുപോയി. കൈപ്പാട്‌ കൃഷിക്കും കനത്ത നാശമാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top