22 July Monday

ടി കെ ബാലന‌് സ‌്മരണാഞ‌്ജലി

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

 കണ്ണൂർ

സർവീസ‌് സംഘടനാ രംഗത്തെ അതുല്യ സംഘാടകനും എംഎൽഎയുമായിരുന്ന ടി കെ ബാലന‌് സ‌്മരണാഞ‌്ജലി. ടി കെ ബാലന്റെ 14–-ാം ചരമ വാർഷികദിനത്തിൽ പയ്യാമ്പലത്ത‌്  ചേർന്ന അനുസ‌്മരണയോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എൻജിഒ യൂണിയൻ സംസ്ഥാന വൈസ‌് പ്രസിഡന്റ‌് എം വി ശശിധരൻ എന്നിവർ സംസാരിച്ചു. കെ കെ രാജേഷ‌് അധ്യക്ഷനായി. പി ചന്ദ്രൻ സ്വാഗതം പറഞ്ഞു. കുടുംബാംഗങ്ങളും സിപിഐ എം പ്രവർത്തകരും ജീവനക്കാരും ശവകുടീരത്തിൽ പുഷ‌്പാർച്ചന നടത്തി. 
എൻജിഒ യൂണിയൻ നേതൃത്വത്തിൽ നടന്ന അനുസ‌്മരണസമ്മേളനം കെഎസ‌്കെടിയു ജില്ലാ സെക്രട്ടറി എൻ ചന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ‌് ഇ പ്രേംകുമാർ അനുസ‌്മരണ പ്രഭാഷണം നടത്തി. കേരളത്തിലെ ജീവനക്കാരോട‌് ജനങ്ങളോടുള്ള പ്രതിബദ്ധത എന്നും ഓർമിപ്പിച്ചിരുന്ന സംഘാടകനായിരുന്നു ടി കെ ബാലനെന്ന‌്  അദ്ദേഹം പറഞ്ഞു. 
സിവിൽ സർവീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള ഗൗരവമായ ഇടപെടലുകളും അദ്ദേഹം നടത്തിയിരുന്നുവെന്നും ഇ പ്രേംകുമാർ പറഞ്ഞു. എ രതീശൻ അധ്യക്ഷനായി. ടി ഒ വിനോദ‌് കുമാർ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top