18 June Tuesday

എസ‌്എഫ‌്ഐ ജില്ലാ സമ്മേളനം: ലോഗോ പ്രകാശനം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ലോഗോ മന്ത്രി ഇ പി ജയരാജൻ എ പി അൻവീറിന് നൽകി പ്രകാശനം ചെയ്യുന്നു

 കണ്ണൂർ

എസ്എഫ്ഐ ജില്ലാ സമ്മേളനം മാർച്ച് 1, 2, 3 തിയതികളിൽ  ധർമശാല ‘അഭിമന്യു നഗറി’ൽ നടക്കും. സമ്മേളനത്തിന്റെ ലോഗോ വ്യവസായ  മന്ത്രി ഇ പി ജയരാജൻ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എ പി അൻവീറിന് നൽകി പ്രകാശനം ചെയ്തു.
സമ്മേളനത്തിന്റെ ഭാഗമായി രക്തസാക്ഷി കുടുംബ സംഗമം, പ്രതിഭാ സംഗമം, നേതൃസംഗമം തുടങ്ങി നിരവധി അനുബന്ധ പരിപാടികൾ ജില്ലയിലാകെ സംഘടിപ്പിക്കും. സമ്മേളനത്തിൽ ഉയർത്തേണ്ട പതാക കൂത്തുപറമ്പ് കെ വി സുധീഷ് രക്തസാക്ഷി കുടീരത്തിൽനിന്നും കൊടിമരം മോറാഴ സമര സ്മാരകത്തിൽനിന്നും ജാഥയായിട്ടാണ് സമ്മേളന നഗരിയിലെത്തിക്കുക. 
ലോഗോ പ്രകാശനച്ചടങ്ങിൽ സംഘാടകസമിതി കൺവീനറും ജില്ലാ സെക്രട്ടറിയുമായ ഷിബിൻ കാനായി, ജില്ലാ പ്രസിഡന്റ‌് സി പി ഷിജു, പ്രജീഷ്ബാബു, ഐ ശ്രീകുമാർ, ശ്രീരാഗ് എന്നിവർ പങ്കെടുത്തു. പാപ്പിനിശേരി സ്വദേശി രാജേഷ് പൂഞ്ഞത്താണ് ലോഗോ രൂപകൽപ്പന ചെയ്തത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top