17 June Monday

തലശേരി ജഗന്നാഥ ക്ഷേത്രോത്സവത്തിന‌് കൊടിയേറി

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

 തലശേരി

വൻജനാവലിയെ സാക്ഷിനിർത്തി ഒരാഴ്ച നീളുന്ന ജഗന്നാഥക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഞായറാഴ്ച രാത്രി 9.55ന് ശിവഗിരി മഠത്തിലെ സുഗതൻ തന്ത്രികളാണ് ഉത്സവ കൊടി ഉയർത്തിയത്. ശ്രീജ്ഞാനോദയയോഗം പ്രസിഡന്റ് അഡ്വ. കെ സത്യനും ഭരണസമിതി അംഗങ്ങളും ഉൾപ്പെടെ പങ്കെടുത്തു. ജ്ഞാനോദയയോഗം മുൻ പ്രസിഡന്റ് കെ എം ഗോപാലന്റെ സ്മരണക്ക്  കുടുംബം നിർമിച്ച ഗോശാല സമർപ്പണവുമുണ്ടായി. 
 ഉത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച വൈകിട്ട‌് ഏഴിന് സാംസ്‌കാരിക സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണഗുരു സൃഷ്ടിച്ച പ്രബുദ്ധത എന്ന വിഷയത്തിൽ എം പി അബ്ദുസമദ്‌സമദാനി, സ്വാമി അസ്പർശാനന്ദ എന്നനിവർ സംസാരിച്ചു. രാത്രി 9.30ന് ഗാനമേള. 23വരെ ദിവസവും സാംസ്‌കാരിക സമ്മേളനവും കലാവിരുന്നുമുണ്ടാവും. 24ന് വൈകിട്ട് ആറാട്ടെഴുന്നള്ളത്തോടെ സമാപിക്കും.  
പ്രധാന വാർത്തകൾ
 Top