29 February Saturday

ഹിന്ദുരാഷ്ട്രം കേന്ദ്രലക്ഷ്യം: രശ്‌മിത രാമചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

കാസർകോട്‌

ഹിന്ദുക്കളുടെ വാഗ്‌ദത്ത ഭൂമിയായി ഇന്ത്യയെ മാറ്റുകയാണ്‌ കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന്‌ സുപ്രീംകോടതി അഭിഭാഷക രശ്‌മിത രാമചന്ദ്രൻ പറഞ്ഞു. കാസർകോട്‌ ഇ എം എസ്‌ പഠനകേന്ദ്രവും പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റിയും ചേർന്ന്‌ അണങ്കൂരിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലേക്കിറങ്ങുന്ന ആളുകളുടെ എണ്ണം അനുദിനം വർധിക്കുകയാണ്‌. 
മതമല്ല, മതേതരത്വം പറഞ്ഞായിരിക്കണം പ്രതിഷേധങ്ങൾ. ഈ  നിയമഭേദഗതിക്കെല്ലാം കൂട്ടുനിൽക്കുന്നത്‌ ഭരണഘടനാ മൂല്യം ഉയർത്തിപ്പിടിക്കുന്നതിൽ മാതൃകയായ ബാരിസ്‌റ്റർ നമ്പ്യാരുടെ മകനാണെന്നത്‌ മലയാളിക്ക്‌ അപമാനമാണ്‌. കാസർകോട്‌ ജില്ലക്കാരനായ അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ്‌ കേന്ദ്രസർക്കാരിനായി വാദിക്കുന്നത്‌. 
രാഷ്ട്രത്തെയും ഭരണഘടനയേയും തകർക്കുന്നവർ ഒടുവിലെത്തുന്നത്‌ നമ്മളോരോരുത്തരെയും തകർക്കാനായിരിക്കും. ജനാധിപത്യത്തിന്റെ ശൈത്യകാലമാണിത്‌. ഇതവസാനിച്ച്‌ വസന്തം വരുമെന്ന്‌ പ്രതീക്ഷിക്കാം. ആ വസന്തത്തിനായി ഓരോരുത്തരും തെരുവിലിറങ്ങുന്ന കാഴ്‌ചയാണ്‌ എവിടെയുമുള്ളതെന്ന്‌ രശ്‌മിത രാമചന്ദ്രൻ പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top