13 November Wednesday

ഉത്തര മേഖലാ സ്‌കൂൾ ഗെയിംസ്‌ കബഡിയിൽ കാസർകോട്‌, ചെസിൽ കണ്ണൂർ

പ്രത്യേക ലേഖകൻUpdated: Thursday Oct 17, 2019
കണ്ണൂർ
ഉത്തര മേഖലാ  സ്‌കൂൾ  ഗെയിംസിൽ അണ്ടർ–- 17   ആൺകുട്ടികളുടെ കബഡിയിൽ  കാസർകോട്‌ ചാമ്പ്യന്മരായി. പെൺകുട്ടികളിൽ പാലക്കാടിനാണ്‌ കിരീടം. ആൺകുട്ടികളിൽ  തൃശൂർ രണ്ടാംസ്ഥാനവും പാലക്കാട്‌ മൂന്നാം സ്ഥാനവും നേടി.  പെൺകുട്ടികളിൽ കാസർകോടിനാണ്‌ രണ്ടാം സ്ഥാനം.   തൃശൂർ മൂന്നാം സ്ഥാനം  നേടി.  
അണ്ടർ–- 17  ആൺകുട്ടികളുടെ ടേബിൾ ടെന്നീസിൽ  കിരീടം വയനാടിനാണ്‌.  മലപ്പുറം രണ്ടാം സ്ഥാനവും പാലക്കാട്‌ മൂന്നാം സ്ഥാനവും നേടി.  പെൺകുട്ടികളിൽ  പാലക്കാടാണ്‌ ചാമ്പ്യന്മാർ.  തൃശൂർ  രണ്ടാം സ്ഥാനവും  കോഴിക്കോട്‌ മൂന്നാം സ്ഥാനവും  നേടി.  ആൺകുട്ടികളുടെ  അണ്ടർ–- 17 ചെസിൽ കണ്ണൂരിന്റെ റോഷൻ ഹരി ചാമ്പ്യനായി.  കോഴിക്കോടിന്റെ എ കെ മിഹിർ രണ്ടാംസ്ഥാനവും  കെ അദിദേവ്‌ മൂന്നാംസ്ഥാനവും നേടി. മലപ്പുറത്തിന്റെ  കെ എ നയൻ മേഘയ്‌ക്കാണ്‌  പെൺകുട്ടികളുടെ  ചെസിലെ കിരീടം. കണ്ണൂരിന്റെ ഇ ടി സ്വരൂപ രണ്ടാം സ്ഥാനവും  പി നന്ദന മൂന്നാം സ്ഥാനവും നേടി.  
അണ്ടർ–- 19 ചെസിൽ കണ്ണൂരിന്റെ  അവിനാഷ്‌  ഹരി ചാമ്പ്യനായി.  കോഴിക്കോടിന്റെ  കെ പി കരൺ രണ്ടാം സ്ഥാനവും കാസർകോടിന്റെ അലക്‌സ്‌ സി ജോൺ മൂന്നാം സ്ഥാനവും  നേടി.   അണ്ടർ–- 19 ഗേൾസ്‌ ചെസിൽ  കണ്ണൂരിന്റെ കെ എ അശ്വിനി ബാലകൃഷ്‌ണൻ കിരീടം ചൂടി.  വയനാടിന്റെ സി ജി തീർഥയ്‌ക്കാണ്‌  രണ്ടാം സ്ഥാനം.  കാസർകോടിന്റെ ഇ ബി ശ്രീധന്യ മൂന്നാംസ്ഥാനം  നേടി. 
അണ്ടർ–- 17 ആൺകുട്ടികളുടെ  ഹോക്കിയിൽ മലപ്പുറം ജേതാക്കളായി. വയനാടും  പാലക്കാടും രണ്ടും മൂന്നും സ്ഥാനത്തെത്തി.  അണ്ടർ–- 17 പെൺകുട്ടികളുടെ  ഹോക്കിയിൽ കണ്ണൂരിനാണ്‌ കിരീടം. കോഴിക്കോടും പാലക്കാടും രണ്ടും മൂന്നും സ്ഥാനം  നേടി.  അണ്ടർ–- 17 ആൺകുട്ടികളുടെ ഹാൻഡ്‌ബോളിൽ തൃശൂർ ജേതാക്കളായി. കണ്ണൂർ രണ്ടും മലപ്പുറം മൂന്നും സ്ഥാനത്തെത്തി.  അണ്ടർ –-17 പെൺകുട്ടികളുടെ  ഹാൻഡ്‌ബോളിലും തൃശൂർ ചാമ്പ്യന്മാരായി. കണ്ണൂരിനാണ്‌ രണ്ടാം സ്ഥാനം.  കോഴിക്കോട്‌ മൂന്നാംസ്ഥാനം നേടി.  അണ്ടർ–- 17 ആൺകുട്ടികളുടെ ഖൊ ഖൊയിൽ  മലപ്പുറം ഒന്നാമതെത്തി. പലാക്കാടിന്‌ രണ്ടും  തൃശൂരിന്‌ മൂന്നും സ്ഥാനം ലഭിച്ചു.  
അണ്ടർ–-- 17 ആൺകുട്ടികളുടെ ക്രിക്കറ്റിൽ കണ്ണൂർ ജേതാക്കളായി. പാലക്കാട് രണ്ടും വയനാട് മൂന്നും സ്ഥാനം നേടി. അണ്ടർ–--17 ആൺകുട്ടികളുടെ ബാസ്‌ക്കറ്റ് ബോളിൽ കോഴിക്കോടാണ്‌ ജേതാക്കൾ. തൃശൂർ രണ്ടും കണ്ണൂർ മൂന്നും സ്ഥാനം നേടി.
അണ്ടർ–--17 പെൺകുട്ടികളുടെ ബാസ്‌ക്കറ്റ്ബോളിൽ തൃശൂർ ജേതാക്കളായി. കണ്ണൂർ രണ്ടും കോഴിക്കോട് മൂന്നും സ്ഥാനം നേടി. അണ്ടർ–--17  ആൺകുട്ടികളുടെ ബാഡ്മിന്റണിൽ കണ്ണൂർ ജേതാക്കളായി. പാലക്കാട് രണ്ടും കോഴിക്കോട് മൂന്നും സ്ഥാനം നേടി. അണ്ടർ-–-17 പെൺകുട്ടികളുടെ ബാഡ്മിന്റണിൽ കോഴിക്കോട് ജേതാക്കളായി. കണ്ണൂർ രണ്ടും തൃശൂർ മൂന്നും സ്ഥാനം നേടി.
   അണ്ടർ –-17 പെൺകുട്ടികളുടെ  ഖൊ ഖൊയിൽ  മലപ്പുറം ജേതാക്കളായി. പാലക്കാട്‌ രണ്ടും തൃശൂർ മൂന്നും സ്ഥാനം നേടി.  അണ്ടർ–- 17 ആൺകുട്ടികളുടെ  വോളിബോളിൽ തൃശൂർ ചാമ്പ്യന്മാരായി.
 പാലക്കാടിന്‌ രണ്ടാം സ്ഥാനവും കോഴിക്കോടിന്‌ മൂന്നാംസ്ഥാനവും ലഭിച്ചു.  അണ്ടർ 17 പെൺകുട്ടികളുടെ  വോളിബോളിൽ വയനാടിനാണ്‌ കിരീടം. കോഴിക്കോട്‌ രണ്ടും  പാലക്കാട്‌ മൂന്നും സ്ഥാനത്തെത്തി. 
കണ്ണൂർ  ജില്ലാ പഞ്ചായത്ത്‌  പ്രസിഡന്റ്‌   കെ വി സുമേഷ്‌ ഉദ്‌ഘാടനം ചെയ്‌തു.  സ്‌പോർട്‌സ്‌ ജോയിന്റ്‌ ഡയറക്ടർ ചാക്കോ ജോസഫ്‌ അധ്യക്ഷനായി.  കണ്ണൂർ നോർത്ത്‌ എഇഒ കെ വി സുരേന്ദ്രൻ സംസാരിച്ചു.  കണ്ണൂർ ഡിഇഒ പി പി ശങ്കരൻ സ്വാഗതവും കെ കെ അബ്ദുള്ള നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top