27 September Sunday

യൂത്ത്‌‌ കോൺഗ്രസുകാർ‌ നശിപ്പിച്ച ബോർഡ്‌ പുനഃസ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ സംഘം നശിപ്പിച്ച രക്തസാക്ഷികളായ മിഥിലാജിനും ഹക്കിനും ആദരാഞ്‌ജലി അർപിച്ച് സ്ഥാപിച്ച ബോർഡ്‌ പുനഃസ്ഥാപിക്കാൻ ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രകടനമായി പോകുന്നു

കണ്ണൂർ
കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ സംഘം നശിപ്പിച്ച ബോർഡ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ പുനഃസ്ഥാപിച്ചു. രക്തസാക്ഷികളായ മിഥിലാജിനും ഹക്കിനും ആദരാഞ്‌ജലി അർപിച്ച് കാൽടെക്‌സ്‌ എ കെ ജി സ്ക്വയറിന്‌ സമീപത്ത്‌ ‌ സ്ഥാപിച്ച ബോർഡാണ്‌  കെഎസ്‌യു –- യൂത്ത്‌ കോൺഗ്രസ്‌ സംഘം നശിപ്പിച്ചത്‌‌. കലക്ടറേറ്റ്‌ മാർച്ചിന്റെ മറവിലാണ്‌ അക്രമം‌. 
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽനിന്ന്‌ പ്രകടനമായെത്തിയാണ്‌  ഡിവൈഎഫ്‌ഐ പ്രവർത്തകർ ബോർഡ്‌ പുനഃസ്ഥാപിച്ചത്‌. ജില്ലാ സെക്രട്ടറി എം ഷാജർ, പ്രസിഡന്റ്‌ മനു തോമസ്, എം വിജിൻ,  എ പി അൻവീർ,  സരിൻ ശശി, മുഹമ്മദ് അഫ്സൽ,  എം ശ്രീരാമൻ, പി ശ്രുതി എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top