17 September Tuesday

അവശ്യസാധനങ്ങൾ കലക്ടർക്ക്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

കണ്ണൂർ

പ്രളയദുരിതബാധിതരെ സഹായിക്കാനായി സുമനസ്സുകൾ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച അവശ്യസാധനങ്ങൾ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വെള്ളിയാഴ്‌ച കലക്ടർക്ക്‌ കൈമാറി. സ്‌ത്രീ പുരുഷന്മാരുടെയും കുട്ടികളുടെയും വസ്‌ത്രങ്ങൾ, ബെഡ്‌ഷീറ്റ്‌, ബക്കറ്റ്‌, ബ്രഷ്‌, പേസ്‌റ്റ്‌, സോപ്പ്‌, ക്ലിനിങ്‌ സാധനങ്ങൾ, സ്‌കൂൾ ബാഗ്‌ തുടങ്ങി പത്ത്‌ ലക്ഷത്തോളം രൂപ വിലവരുന്ന സാധന സാമഗ്രികളാണ്‌ കൈമാറിയത്‌.
എസ്‌എൻ നിധി ചാരിറ്റബിൾ ട്രസ്‌റ്റ്‌, ശബരി ഇന്റർനാഷണൽ  തുടങ്ങിയ സ്ഥാപനങ്ങളാണ്‌ സാധനങ്ങൾ നൽകിയത്‌. കലക്ടർ ടി വി സുഭാഷ്‌, എഡിഎം ഇ പി മേഴ്‌സി എന്നിവർ ചേർന്ന്‌ ഏറ്റുവാങ്ങി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവനും സന്നിഹിതനായി.
പ്രധാന വാർത്തകൾ
 Top