04 August Wednesday
‘എ’ കാറ്റഗറിയിൽ 13; 67 ‘ബി’

ടിപിആർ 20നുമുകളിൽ കുന്നോത്തുപറമ്പ്‌ മാത്രം

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021
കണ്ണൂർ
ജില്ലയിൽ കഴിഞ്ഞ ഒരാഴ്ച കാലയളവിലുള്ള ശരാശരി കോവിഡ്‌ ടിപിആർ(ടെസ്‌റ്റ്‌ പോസിറ്റീവിറ്റി നിരക്ക്‌) പ്രകാരം കാറ്റഗറി ‘സി’യിൽ ഉൾപ്പെടുന്നത് കുന്നോത്തുപറമ്പ് (21.04 ശതമാനം) പഞ്ചായത്ത് മാത്രം. ടിപിആർ 20 ശതമാനത്തിനുമുകളിലുള്ളതാണ് ‘സി’ കാറ്റഗറി. 
 ടിപിആർ എട്ട് ശതമാനത്തിൽ കുറവുവരുന്ന കാറ്റഗറി ‘എ’യിൽ ഉൾപ്പെടുന്നത് 13 തദ്ദേശസ്ഥാപനങ്ങളാണ്. കണ്ണൂർ കോർപ്പറേഷൻ, കുത്തുപറമ്പ്, പാനൂർ നഗരസഭകൾ, 10 പഞ്ചായത്തുകൾ എന്നിവയാണ് ഈ വിഭാഗത്തിൽ. 
  ‘എ’ കാറ്റഗറി തദ്ദേശസ്ഥാപനങ്ങളും ശരാശരി ടിപിആർനിരക്കും: 
എരഞ്ഞോളി (7.44 ശതമാനം), അഞ്ചരക്കണ്ടി (7.42), കണ്ണൂർ കോർപ്പറേഷൻ (7.36), പേരാവൂർ (6.72), മുണ്ടേരി (6.63), കൂത്തുപറമ്പ് നഗരസഭ (6.52), പാനൂർ നഗരസഭ (6.25), എരുവേശി (5.77), ചെറുപുഴ (5.27), ചൊക്ലി (4.80), 
 ന്യൂ മാഹി (3.55), പന്ന്യന്നൂർ (4.76), വളപട്ടണം (1.27)
ബാക്കിയുള്ള 67 തദ്ദേശ സ്ഥാപനങ്ങൾ എട്ടുമുതൽ 20 വരെ ടിപിആർ വരുന്ന കാറ്റഗറി ‘ബി’യി ലാണ് ഉൾപ്പെടുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top