23 October Wednesday

എസ്എഫ്ഐ സംസ്ഥാനതല മെമ്പർഷിപ്പ് ഉദ്ഘാടനം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019
കണ്ണൂർ 
എസ്എഫ്ഐ സംസ്ഥാനതല മെമ്പർഷിപ്പ് ഉദ്ഘാടനം തിങ്കളാഴ‌്ച പകൽ 12ന‌് കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് നിർവഹിക്കും. നവസൃഷ്ടിയുടെ ആശയങ്ങൾ നവീനമായ പൊതുവിദ്യാഭ്യാസം എന്ന മുദ്രവാക്യമുയർത്തിയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഉദ്ഘാടനവേദിയിൽ  സ്കൂൾ ലൈബ്രറിയിലേക്ക് 1001 പുസ്തകങ്ങൾ കൈമാറും. ഏരിയാതല ഉദ്ഘാടനവും തിങ്കളാഴ‌്ച നടക്കും.
പ്രധാന വാർത്തകൾ
 Top