26 May Sunday

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019
കണ്ണൂർ 
തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുന്നതിന്റെ ഭാഗമായി വീഡിയോ ചിത്രീകരണത്തിലേർപ്പെട്ട സംഘത്തിലെ ഉദ്യോഗസ്ഥരെ കോൺഗ്രസ്സുകാർ ആക്രമിച്ചതിൽ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുന്നതിന് ഓരോ സ്ഥലത്തേയും വീഡിയോ ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് വീഡിയോ സർവയലൻസ് ടീം വള്ള്യായിയിൽ എത്തിയത്.
വീഡിയോ ചിത്രീകരണത്തിലേർപ്പെട്ട സംഘത്തിലെ ഉദ്യോഗസ്ഥൻ കണ്ണൂർ റീ സർവേ ഓഫീസിലെ ഗിരീഷ് കുമാർ, വീഡിയോ സർവയലൻസ് ടീമിലുൾപ്പെട്ട വീഡിയോ ഗ്രാഫർ ഷബിൻ, ഡ്രൈവർ സത്യൻ എന്നിവരാണ് അക്രമത്തിനിരയായത്. വള്ള്യായിയിൽ വടകര യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ എത്തുന്നതിന് തൊട്ടു മുമ്പായിരുന്നു ഞായറാഴ്ച വൈകിട്ട്  കോൺഗ്രസുകാരുടെ അക്രമം.
ജില്ലാ സെക്രട്ടറി  ടി ഒ വിനോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ‌് എ രതീശൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ‌് എം വി ശശിധരൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വി രാമചന്ദ്രൻ, സി ലക്ഷ്മണൻ, എ എം സുഷമ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top