കണ്ണൂർ
മലനാട് റിവർ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായുള്ള മയ്യഴിപ്പുഴയിലെ ന്യൂമാഹി ബോട്ട്ടെർമിനൽ പ്രവർത്തനസജ്ജം. 5.2 കോടി രൂപ ചെലവിലാണ് ബോട്ട് ടെർമിനലും പുഴയിൽ കൂടിയുള്ള നടപ്പാതയും നിർമിച്ചത്. മലബാർ റിവർ ക്രൂസ് ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാണ് ന്യൂമാഹി. സോളാർ ലൈറ്റും ഒരുക്കിയിട്ടുണ്ട്. ന്യൂമാഹി പഞ്ചായത്ത് ഓഫീസിന് സമീപമാണ് ടെർമിനൽ.
ജില്ലാ പഞ്ചായത്തിന്റെ വയോജന പാർക്കും ഇവിടെയുണ്ട്. ഇതിനടുത്ത് ചിൽഡ്രൻസ് പാർക്കിന്റെ നിർമാണവും ഉടൻ തുടങ്ങും. മലനാട് റിവർ ക്രൂസ് ടൂറിസത്തോട് അനുബന്ധിച്ചുള്ള പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെർമിനലുകളുടെ പ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നു. ഉത്തരകേരളത്തിലെ ടൂറിസം വികസനത്തിനായി 18 ബോട്ട് ടെർമിനലുകളാണ് സംസ്ഥാന സർക്കാർ നിർമിക്കുന്നത്. പത്ത് ടെർമിനിലകളുടെ പണി മാർച്ചിൽ തീരും.
വളപട്ടണം പുഴയിലെ മുനമ്പ് കടവ്, കൊവുന്തല ബോട്ട് ടെർമിനലുകളുടെ പണിപൂർത്തിയാവുകയാണ്. മുനമ്പ് കടവിൽ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഫുഡ്കോർട്ട്, രണ്ട് ടോയ്ലറ്റ്, കരിങ്കൽ നടപ്പാത, കരിങ്കൽ ബെഞ്ച്, സോളാർ ലൈറ്റ്, ചൂണ്ടയിടൽ കേന്ദ്രങ്ങൾ എന്നിവയുണ്ട്. സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ഹോംസ്റ്റേകൾക്ക് അനുമതി നൽകാനും ആലോചിക്കുന്നുണ്ട്. സെപ്തംബറോടെ കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശന്റെ ഭാഗമായുള്ള അനുബന്ധ വികസനവും പൂർത്തിയാവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..