21 February Thursday

ശബരിമല ദർശനത്തിന് പുറപ്പെട്ട യുവതികളുടെ വീടിന‌് പൊലീസ‌് സുരക്ഷ

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019
കണ്ണൂർ
 ശബരിമല ദർശനത്തിന് പുറപ്പെട്ട യുവതികളുടെ വീടിന‌് പൊലീസ‌് സുരക്ഷ ഏർപ്പെടുത്തി.  രേഷ്മ നിശാന്തിന്റെ കണ്ണപുരം അയ്യോത്തെ വീടിനും ഏച്ചൂർ കൊല്ലൻചിറ സ്വദേശി ഷനില സജേഷിന്റെ വീടിനുമാണ‌്  പൊലീസ് കാവൽ ഏർപ്പെടുത്തിയത‌്. ബുധനാഴ‌്ച പുലർച്ചയാണ് ഇവർ മല കയറാൻ ശ്രമിച്ചത്.  വ്രതമെടുത്ത് മാലയണിഞ്ഞാണ‌് രേഷ്മയും ഷനിലയും ശബരിമല ദർശനത്തിന് പുറപ്പെട്ടത്.  നീലിമലയിൽനിന്ന് പ്രതിഷേധത്തെ തുടർന്ന് ഇവർ ദർശനം നടത്താനാവാതെ തിരിച്ചിറങ്ങുകയായിരുന്നു. നേരത്തെ രേഷ്മ ശബരിമല ദർശനത്തിന‌്  മാലയണിഞ്ഞ സമയത്ത് കണ്ണപുരത്തെ വീടിന് മുന്നിൽ നാമജപ ഘോഷയാത്രയും പ്രതിഷേധങ്ങളും നടന്നിരുന്നു. വീടിനുമുന്നിൽ പ്രതിഷേധം നടത്തിയ പതിനഞ്ചോളംപേർക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തിരുന്നു. ഷനില നൂറുദിവസത്തോളം വ്രതമെടുത്തതായി വീട്ടുകാർ പറഞ്ഞു. ഷനിലയുടെ വീടിന‌് ചക്കരക്കൽ പൊലീസാണ‌് സുരക്ഷ ഏർപ്പെടുത്തിയത‌്.
പ്രധാന വാർത്തകൾ
 Top