04 August Wednesday

ജില്ലാ പഞ്ചായത്തിന്റെ 
ഉച്ചയൂൺ പദ്ധതി 40 ദിവസം പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

ജില്ലാ പഞ്ചായത്ത് ആരംഭിച്ച ഉച്ചയൂണ് പദ്ധതിയുടെ നാൽപ്പതാം ദിനത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ നേതൃത്വത്തിൽ ഊൺ വിതരണം ചെയ്യുന്നു

കണ്ണൂർ
ലോക്ക്‌ഡൗൺ കാലത്ത്‌  ജില്ലാ പഞ്ചായത്ത് ആരംഭിച്ച ഉച്ചയൂണ് പദ്ധതി 40 ദിവസം പിന്നിട്ടു.  നാൽപതാം ദിനത്തിൽ സ്റ്റേഡിയം പവലിയൻ പരിസരത്ത് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ നേതൃത്വത്തിൽ ഉച്ചയൂൺ വിതരണം ചെയ്തു.  ലോക്ക്‌ഡൗൺ കാരണം തൊഴിലില്ലാതെ വലഞ്ഞ അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ വിശപ്പകറ്റുന്നതിനാണ് ഉച്ചയൂണ് വിതരണം തുടങ്ങിയത്.  നഗരത്തിൽ 75 മുതൽ 100 വരെ പേർക്കായാണ്  പദ്ധതി തയ്യാറാക്കിയത്.  ദിവസവും ഉച്ചയൂണും  വിശേഷ ദിവസങ്ങളിൽ ചിക്കൻ ബിരിയാണിയും  വിതരണം ചെയ്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ അഡ്വ. ടി സരള, അഡ്വ. കെ കെ  രത്‌നകുമാരി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top