18 October Friday

കരാറുകാരന്റെ മരണം: സമഗ്ര അന്വേഷണം വേണം–-ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019
ചെറുപുഴ
 കരാറുകാരൻ ജോസഫ് മുതുപാറക്കുന്നേലിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആവശ്യപ്പെട്ടു. ജോസഫിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
    പറഞ്ഞുപറ്റിക്കാതെ ജോസഫിന്റെ കുടുംബത്തിന് നൽകാനുള്ള പണം എത്രയും പെട്ടന്ന് നൽകാൻ കെപിസിസി  തയ്യാറാകണം.ആക്‌ഷൻ കമ്മിറ്റി നടത്തുന്ന എല്ലാ സമരങ്ങൾക്കും ഡിവൈഎഫ്ഐ പിന്തുണ നൽകും. കെ കരുണാകരൻ സ്‌മാരക ആശുപത്രിയുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടാണ് നടന്നിരിക്കുന്നത്. ട്രസ്റ്റുമായും കമ്പനിയുമായും ബന്ധപ്പെട്ടവരുടെ സാമ്പത്തിക സ്രോതസും അന്വേഷിക്കണമെന്ന്‌ റഹീം ആവശ്യപ്പെട്ടു. 
   സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി കെ സനോജ്, കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ, പ്രസിഡന്റ്‌ മനു തോമസ്, ബ്ലോക്ക് സെക്രട്ടറി പി പി സിദിൻ, ബ്ലോക്ക് പ്രസിഡന്റ്‌ പി അജിത്ത്, സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ ഡി അഗസ്റ്റിൻ, കെ പി ഗോപാലൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായി.
പ്രധാന വാർത്തകൾ
 Top