പയ്യന്നൂർ
ലോകകപ്പ് ക്രിക്കറ്റിന്റെ ലഹരി പങ്കിട്ട് കണ്ടങ്കാളി ഷേണായ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി മൾട്ടിമീഡിയ ക്വിസ് മത്സരം നടന്നു. ക്ലാസ് തലത്തിൽ പ്രാഥമികമത്സരം നടത്തി തെരഞ്ഞെടുത്ത മുപ്പത് ടീമുകളെ ഉൾപ്പെടുത്തിയാണ് മൾട്ടിമീഡിയ ഉപയോഗിച്ച് ഫൈനൽ മത്സരം നടത്തിയത്.
ലോകകപ്പിന്റെ ആവേശ നിമിഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ആനിമേഷനുകളും പ്രയോജനപ്പെടുത്തി, ദൃശ്യ–- ശ്രാവ്യ ഉപകരണങ്ങളോടെയാണ് മൾട്ടിമീഡിയ ക്രിക്കറ്റ് ക്വിസ് നടത്തിയത്. പി പ്രേമചന്ദ്രനാണ് ക്വിസ് തയ്യാറാക്കി അവതരിപ്പിച്ചത്. വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ വിതരണം ചെയ്തു. പ്രിൻസിപ്പൽ പി വി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.