24 July Saturday

തളിപ്പറമ്പിൽ പ്രത്യേക ക്യാമ്പസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
കണ്ണൂർ
കിലയെ ഉന്നത പഠനഗവേഷണ കേന്ദ്രമാക്കിമാറ്റുമെന്ന്‌  തദ്ദേശമന്ത്രി എം വി ഗോവിന്ദൻ. സർവകലാശാലകളുമായി ചേർന്ന്‌ പുതിയ  കോഴ്‌സുകൾ തുടങ്ങും.  സോഷ്യൽ എൻജിനിയറിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കാണ്‌ പ്രാമുഖ്യം. തളിപ്പറമ്പിൽ കിലയുടെ  32  ഏക്കർ സ്ഥലത്ത്‌  ഇതിനായി സജ്ജമാക്കുന്ന ക്യാമ്പസിന്‌ മുഖ്യമന്ത്രി ഉടൻ തറക്കല്ലിടുമെന്നും കണ്ണൂർ  പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖത്തിൽ മന്ത്രി വ്യക്തമാക്കി.  
   നൂറുദിന പദ്ധതികളുടെ ഭാഗമായി  തദ്ദേശ സ്ഥാപനങ്ങൾ 77,350 പേർക്ക്‌ തൊഴിൽ നൽകും. ആയിരത്തിൽ അഞ്ച്‌  പേർക്ക്‌ തൊഴിൽ ലഭിക്കും. പഞ്ചായത്തുകളിൽ ശരാശരി 150 പേർക്ക് തൊഴിൽ നൽകും. അഞ്ചുവർഷംകൊണ്ട്‌ തദ്ദേശസ്ഥാപനങ്ങളിൽ 20 ലക്ഷം പേർക്ക്‌ സ്ഥിരം തൊഴിൽ  ലഭ്യമാക്കും.    
പുതുതായി 20,000 കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങുന്നതിന്‌ നടപടിയായി. 18നും 45നും ഇടയിൽ പ്രായമുള്ളവർക്കായി വാർഡ്‌തലത്തിൽ പ്രത്യേക യൂണിറ്റാണ്‌ ആരംഭിക്കുക. ഇവ  പുതിയ  സംരംഭങ്ങൾ തുടങ്ങും.
ലോക്ഡൗണിന്റെ ഭാഗമായാണ്‌ മദ്യഷാപ്പുകൾ അടച്ചത്‌‌.   ലോക്‌ഡൗൺ കഴിയുന്നതുവരെ ഇവ തുറക്കാനാവില്ല.  സൂക്ഷിച്ചുവയ്‌ക്കാനാകാത്തതുകൊണ്ടാണ്‌ കള്ള്‌ പാർസലായി കൊടുക്കാൻ തീരുമാനിച്ചത്‌.  കശുമാങ്ങയിൽനിന്ന്‌ ഉൾപ്പെടെ മദ്യം ഉൽപാദിപ്പിക്കുന്നത്‌ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top