22 June Tuesday

മുന്‍കരുതലുകള്‍ ശക്തം; താലൂക്കുതലത്തിൽ കൺട്രോൾ റൂം

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

കണ്ണൂർ

തെക്കുകിഴക്കൻ അറബിക്കടലിൽ ശനിയാഴ്‌ചമുതൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും  ഇതേത്തുടർന്ന്‌ ശക്തമായ കാറ്റും മഴയുമുണ്ടാകാമെന്നുമുള്ള കാലാവസ്ഥാ മുന്നറിയിപ്പിനെതുടർന്ന് ജില്ലയുടെ തീരദേശ മേഖലകളിൽ മുൻകരുതലുകൾ ശക്തമാക്കി. ദുരന്തസാധ്യത മുന്നിൽ കണ്ട് താലൂക്കുതല കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. തഹസിൽദാർമാരുടെ നേതൃത്വത്തിൽ, ഓരോ വില്ലേജിലും ഡെപ്യൂട്ടി തഹസിൽമാർക്ക് ചുമതല നൽകി. പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ്  തയ്യാറെടുപ്പുകൾ നടത്തിയത്‌. 
 പൊതുജനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. വാഹന സൗകര്യം, ഫയർഫോഴ്‌സ്, മറ്റ് അടിയന്തര സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്‌.  കണ്ണൂർ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ അടിയന്തര സാചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന്‌ 84  കെട്ടിടം കണ്ടെത്തി. ആവശ്യമായി വന്നാൽ  ക്യാമ്പുകൾ തുറക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. കണ്ണൂർ താലൂക്ക് കൺ ട്രോൾ റൂം നമ്പർ:  04972 704969.
     പയ്യന്നൂർ താലൂക്കിലെ 22 വില്ലേജുകളിലും മൂന്നിൽ കൂടുതൽ പുനരധിവാസ കേന്ദ്രങ്ങൾ  കണ്ടെത്തിയിട്ടുണ്ട്. തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻസിഡന്റ് കമാൻഡിങ്‌ സംവിധാനം പ്രാവർത്തികമാക്കാനുള്ള നടപടികളും ആരംഭിച്ചു. പയ്യന്നൂർ താലൂക്ക് കൺട്രോൾ റൂം നമ്പർ: 04985  294844.       തലശേരി താലൂക്കിലെ തീരപ്രദേശങ്ങളിൽ കഴിയുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചു. ഫോൺ 04902343813.
ഷട്ടർ തുറക്കും
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ ഭാഗമായി അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മടമ്പം, തിരൂർ ചമതച്ചാൽ, ആലക്കോട് പൂരക്കടവ് റെഗുലേറ്ററുകൾ, മീൻകുഴി ഡാം എന്നിവയുടെ ഷട്ടറുകൾ വരുംദിവസങ്ങളിൽ തുറക്കും. ഇവയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top