18 June Friday
റെഡ് അലർട്ട്

മുന്നൊരുക്കങ്ങളുമായി കെഎസ്ഇബി

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

കണ്ണൂർ

ജില്ലയിൽ ചുഴലിക്കാറ്റിനും അതിതീവ്ര മഴയ്‌ക്കും സാധ്യതയെന്ന്‌  മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മുന്നൊരുക്കങ്ങളുമായി കെഎസ്‌ഇബി.  അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകളാണ്‌ കെഎസ്‌ഇബി നടത്തിയത്‌. കോവിഡ് ആശുപത്രികളിലും വാർറൂമുകളിലും വൈദ്യുതി  ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. 
കാറ്റിൽ ലൈനുകൾ തകരാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി മരക്കൊമ്പ്‌ മുറിച്ച് മാറ്റുന്ന പ്രവൃത്തികളാണ്‌ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടക്കുന്നത്‌. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി പരിമിതമായ ജീവനക്കാരെ ഉപയോഗിച്ചാണ് പ്രവൃത്തികൾ നടക്കുന്നത്‌. മിക്ക ഓഫീസുകളിലും ജീവനക്കാർ കോവിഡ് ബാധിതരായി അവധിയിൽ പോകേണ്ടി വന്നതും പ്രയാസമുണ്ടാക്കുന്നുണ്ട്. 
പ്രകൃതിക്ഷോഭം സംഭവിക്കുകയാണെങ്കിൽ വൈദ്യുതി പുനഃസ്ഥാപിക്കേണ്ടതിന്റെ  മുൻഗണനാ ക്രമവും പ്രധാനഫീഡറുകളും നിശ്ചയിച്ചു കൊണ്ടുള്ള പ്രവർത്തന രേഖയ്ക്ക് രൂപം നൽകി. വ്യാപകമായ തകരാർ സംഭവിച്ചാൽ പൊട്ടി വീണ ലൈനുകൾ വഴിയുള്ള അപകടം ഒഴിവാക്കുന്നതിനും 11 കെ വി ലൈനുകൾ പുനഃസ്ഥാപിക്കുന്നതിനുമാണ്‌  മുൻഗണന നൽകുക.
 കൂടുതൽ ആളുകൾ വിളിക്കുമ്പോൾ സെക്ഷൻ ഓഫീസുകളിലെ ഫോൺ ലഭ്യമാകാത്ത  അവസരത്തിൽ വൈദ്യുതി തടസങ്ങളുടെ വിവരങ്ങൾ അറിയിക്കാൻ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.  ഫോൺ: 9496011176, 9496011177.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top