18 June Friday

കൂട്ടുപുഴയിൽ 
വൻ വിദേശമദ്യക്കടത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
ഇരിട്ടി
കൂട്ടുപുഴയിൽ  മിനിലോറിയിൽ കർണാടകത്തിൽൽനിന്നും കടത്തുകയായിരുന്ന 1296 പാക്കറ്റ് മദ്യം എക്സൈസ് പിടികൂടി. മദ്യം കടത്തിയ നാദാപുരം കല്ലാച്ചിയിലെ സി സി രതീഷി (39)നെ  അറസ്റ്റ് ചെയ്തു. മിനിലോറിയും കസ്റ്റഡിയിലാണ്‌. വെള്ളിയാഴ്‌ച രാവിലെ ഒമ്പതോടെ പച്ചക്കറിയുമായി മാക്കൂട്ടം ചുരം വഴി എത്തിയ ലോറി  പരിശോധിച്ചപ്പോഴാണ്‌  മദ്യം കണ്ടെത്തിയത്‌.  പച്ചക്കറിച്ചാക്കുകൾക്കിടയിൽ 18 കാർഡ്ബോർഡ് പെട്ടികളിലായി  ഒളിപ്പിച്ചനിലയിലായിരുന്നു.  
ലോക്‌ഡൗണിൽ കേരളത്തിൽ മദ്യവിൽപ്പന നിലച്ചതോടെയാണ്‌ കർണാടകത്തിൽനിന്നു മദ്യം കൊണ്ടുവന്ന്‌ കരിഞ്ചന്തയിൽ വിൽക്കുന്നത്‌. വൻതുക നൽകി മദ്യം വാങ്ങാനും ആളുണ്ട്‌. ഇതു കാരണം കടുത്ത നിയന്ത്രണങ്ങൾക്കിടയിലും മദ്യക്കടത്ത്‌ വർധിക്കുന്നു. പിടികൂടിയ മദ്യത്തിന്  ഒരു ലക്ഷത്തോളം രൂപ വിലവരുമെന്ന്‌ എക്സൈസ് ഇൻസ്പെക്ടർ കെ എ അനീഷ് പറഞ്ഞു.  
24 മണിക്കൂറും ചെക്ക് പോസ്റ്റിൽ പരിശോധനയുണ്ട്‌. പരിശോധന ശക്തിപ്പെടുത്തി മദ്യ﹣- ലഹരിക്കടത്ത്‌ തടയുമെന്ന്‌ ഇൻസ്‌പെക്‌ടർ വ്യക്തമാക്കി. പ്രിവന്റീവ്‌ ഓഫീസർമാരായ പി സി ഷാജി, കെ സി ഷിജു, സി പി ഷനിൽകുമാർ  എന്നിവർ പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകി. 
60 പാക്കറ്റ് മദ്യവുമായി
ഒരാൾ പിടിയിൽ. കാരാപ്പറമ്പിൽ 60 പാക്കറ്റ് കർണാടക മദ്യവുമായി ആറളം വെള്ളരിവയലിലെ  കൊച്ചുപുരയിൽ കെ ആർ വിജേഷി (32 )നെ എക്‌സൈസ്‌ അറസ്‌റ്റ്‌ ചെയ്‌തു.  പ്രതിയെ  കോടതി റിമാൻഡ്‌ ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top