17 September Tuesday

കുടുംബശ്രീ തെങ്ങുകയറ്റ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

 കണ്ണൂർ

 ലിംഗ സമത്വവും നീതിയും പഠന പ്രക്രിയയുടെ ഭാഗമായി മലപ്പട്ടം സിഡിഎസിലെ അയൽക്കൂട്ട ഫെസിലിറ്റേറ്റർമാർക്ക‌് തെങ്ങുകയറ്റം പരിശീലിപ്പിച്ചു. തെങ്ങുകയറ്റക്കാരി നളിനി അനുഭവം പങ്കുവച്ചു. അവരുടെ അനുഭവത്തിൽനിന്നുള്ള ഊർജം കൊണ്ടാണ‌് മറ്റുള്ളവരും തെങ്ങുകയറാൻ താൽപര്യമറിയിച്ചത‌്.  ആദ്യഘട്ടത്തിൽ 12 പേർക്കാണ് പരിശീലനം. പരിശീലനം നേടിയവരെ ഉൾപ്പെടുത്തി  ഒരു സൂക്ഷ്മ സംരംഭം സിഡിഎസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുക എന്നതാണ് സിഡിഎസിന്റെ ലക്ഷ്യം. തുടർന്ന് വൈദഗ്ദ്യം നേടിയ 12 പരിശീലകർ 100 കുടുംബശ്രീ ഗ്രീൻ ആർമി പ്രവർത്തകർക്ക് പരിശീലനം നൽകും. രണ്ട‌് ദിവസങ്ങളിലായി നടക്കുന്ന പരിശീലനം പഞ്ചായത്ത് പ്രസിഡന്റ്  പി പുഷ്പൻ ഉദ്ഘാടനം ചെയ‌്തു. കെ വി മിനി അധ്യക്ഷയായി.  വൈസ് പ്രസിഡന്റ് ടി പി സുലോചന, പി ശാന്തകുമാരി, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ നൈൽ, സ്നേഹിത സർവീസ് പ്രൊവൈഡർ ആതിര, കമ്മ്യൂണിറ്റി കൗൺസിലർ വിദ്യാ സുധീർ എന്നിവർ സംസാരിച്ചു. എൻ വനജ സ്വാഗതവും പി മഹിജ നന്ദിയും പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top