27 May Monday

മികച്ച ജീവകാരുണ്യപ്രവര്‍ത്തകനുള്ള പുരസ്‌കാരം പി ജയരാജന്

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
തലശേരി
മികച്ച ജീവകാരുണ്യപ്രവർത്തകനുള്ള പുരസ്‌കാരം ഐആർപിസി ഉപദേശകസമിതി ചെയർമാനും എൽഡിഎഫ് വടകര മണ്ഡലം സ്ഥാനാർഥിയുമായി പി ജയരാജന്. ഐആർപിസി ലഹരിമുക്തകേന്ദ്രത്തിൽനിന്ന് ചികിത്സനേടിയവരുടെ ഉണർവ് സ്‌നേഹക്കൂട്ടായ്മയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മദ്യത്തിനും ലഹരിക്കും അടിപ്പെട്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും കിടപ്പുരോഗികളെ പരിചരിക്കാനും നേതൃത്വം നൽകുന്ന പൊതുപ്രവർത്തകനെന്ന നിലയിലാണ് പുരസ്‌കാരത്തിന് പി ജയരാജനെ തെരഞ്ഞെടുത്തത്. 
കണ്ണൂർ തയ്യിൽ സാന്ത്വനകേന്ദ്രവും താഴെചൊവ്വയിലെ ഡീഅഡിക്ഷൻ സെന്ററും ഫാമിലികൗൺസലിങ്ങും ശബരിമല തീർഥാടകർക്കുള്ള ഹെൽപ്‌ഡെസ്‌കും ഉൾപ്പെടെയുള്ള ജീവകാരുണ്യ  പ്രവർത്തനമാണ് ഐആർപിസി നിർവഹിക്കുന്നത്. ഇതിന്റെയെല്ലാം മാർഗദർശിയും നായകനുമാണ് പി ജയരാജൻ. 
 പി ജയരാജന് അണ്ടലൂർ സാഹിത്യപോഷിണി വായനശാല ഏർപ്പെടുത്തിയ വടവതി വാസു സ്മാരക അവാർഡ്, നാഷനൽ സെക്കുലർ കോൺഫറൻസിന്റെ ഫാസിസ്റ്റ്‌വിരുദ്ധ പോരാളി പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top