24 February Monday

പാചകവാതക വിതരണ തൊഴിലാളികളുടെ കലക്ടറേറ്റ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

പാചകവാതക വിതരണ തൊഴിലാളികളുടെ കലക്ടറേറ്റ്‌ മാർച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു.

കണ്ണൂർ
ഗ്യാസ്‌ വിതരണ തൊഴിലാളികളും എൽപിജി ലോറി തൊഴിലാളികളും പണിമുടക്കി കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി. പെട്രോൾ പമ്പ്‌, പാചകവാതക വിതരണ തൊഴിലാളികൾക്ക്‌ 18,000 രൂപ മിനിമം വേതനം അനുവദിക്കണമെന്നും എൽപിജി ലോറി തൊഴിലാളികളുടെ സേവന വേതന കരാർ പുതുക്കി നിശ്‌ചയിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്‌. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. സി കെ പി പത്മനാഭൻ അധ്യക്ഷനായി. പി ചന്ദ്രൻ, എ കെ ഉമേഷ്‌ബാബു, കെ വി രാമചന്ദ്രൻ, പി പ്രകാശ്‌കുമാർ, എ രാജേഷ്‌ എന്നിവർ സംസാരിച്ചു. എ പ്രേമരാജൻ സ്വാഗതം പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top