21 August Wednesday

പറശ്ശിനി മുത്തപ്പന്‍ മടപ്പുര ഇന്ന് തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

 തളിപ്പറമ്പ്

പ്രളയജലം കയറിയതിനെ തുടർന്ന്‌  ആറ് ദിവസമായി അടച്ചിട്ട പറശ്ശിനി മുത്തപ്പൻ മടപ്പുര ബുധനാഴ്ച തുറക്കും. വെള്ളംകയറി ക്ഷേത്രത്തിലെ ശ്രീകോവിൽ ഉൾപ്പെടെ മുങ്ങിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ്  നട അടച്ചത്. കഴിഞ്ഞ ദിവസം മടപ്പുര കുടുംബാംഗങ്ങളും ക്ഷേത്രപൂജാരികളും ജീവനക്കാരും ചേർന്ന് ക്ഷേത്രത്തിനകത്തും പുറത്തും ശുചീകരണം നടത്തി.  വിഗ്രഹം ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിയതിനാൽ പ്രത്യേക പൂജകൾക്കുശേഷമാണ്  നട തുറക്കുന്നത്. പകൽ 12ന് കലശാട്ടത്തേടെ മടപ്പുരയിലേക്ക് പ്രവേശനം അനുവദിക്കും. 17ന് സന്ധ്യക്ക് വെള്ളാട്ടം ആരംഭിക്കും. 18ന് രാവിലെ മുതൽ തിരുവപ്പന വെള്ളാട്ടം. 
പ്രധാന വാർത്തകൾ
 Top