10 August Monday

ആശങ്കയകറ്റി എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എ പി അൻവീറിന്റെ നേതൃത്വത്തിൽ പേരാവൂർ ചാണപ്പാറയിലെ വീട്‌ സന്ദർശിക്കുന്നു

പേരാവൂർ

കോവിഡ്‌ കാലത്ത് വിദ്യാർഥികളനുഭവിക്കുന്ന പ്രതിസന്ധികൾ നേരിട്ടറിയാനും ഓൺലൈൻ പഠന സൗകര്യത്തെക്കുറിച്ച്‌ മനസിലാക്കാനും എസ്എഫ്ഐയുടെ ‘ആശങ്ക വേണ്ട അരികത്തുണ്ട്' ഗൃഹസന്ദർശനം  ജില്ലയിൽ പൂർത്തിയായി.  800 സ്ക്വാഡ്‌ സുരക്ഷാ മാനദണ്ഡം പാലിച്ച്‌   75,000 വീടുകളിൽ   സന്ദർശിച്ചു. ഓൺലൈൻ പഠനത്തിന് ടെലിവിഷൻ   സൗകര്യം ഇല്ലാത്ത 683 വിദ്യാർഥികൾക്ക്  ടിവി  ചലഞ്ചിലൂടെ ടെലിവിഷനും നൽകിയിരുന്നു. 
വിവിധ ഏരിയകളിൽ കേന്ദ്ര കമ്മിറ്റി അംഗം എ പി അൻവീർ,  ജില്ലാ സെക്രട്ടറി ഷിബിൻ കാനായി, ജില്ലാ പ്രസിഡന്റ് സി പി ഷിജു,  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്‌ ഫാസിൽ, ദിഷ്ണ പ്രസാദ്,  കെ ശ്രീജിത്ത്‌,  കെ അനുശ്രീ എന്നിവർ നേതൃത്വം നൽകി. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top