19 August Monday

കേരളം കുതിപ്പിൽ: മന്ത്രി കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019
പിണറായി
സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ നിലനിർത്തി കുറവുകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണിപ്പോൾ സർക്കാരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നമ്മൾ മുന്നിലാണെന്ന് പറഞ്ഞ് അഹങ്കരിക്കുകയല്ല, കുറവുകൾ പരിഹരിച്ച് നവകേരളം സൃഷ്ടിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്നത്. പിണറായി പെരുമ സർഗോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കേരളത്തിലെ സാമൂഹ്യജീവിതത്തിൽ ചടുലമായ മാറ്റമുണ്ടാക്കാൻ 34 മാസംകൊണ്ട് ഈ സർക്കാരിന് സാധിച്ചു. താഴേതട്ടിലുള്ള പാർശ്വവൽക്കരിക്കപ്പെട്ട സാധാരണ മനുഷ്യരെ കൈപിടിച്ചുയർത്തുന്നതിനാണ് സർക്കാരിന്റെ മുഖ്യപരിഗണന. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാമേഖലയിലുമിന്ന് മാറ്റം ദൃശ്യമാണ്.  എല്ലാരംഗത്തും നമ്മുടെ ചെറിയ സംസ്ഥാനം രാജ്യത്തിന് മുന്നിലാണ്. സവിശേഷസ്ഥാനമാണ് വിവിധ മേഖലകളിൽ നാം ആർജിച്ചത്. രാജ്യത്തിന്റെ ഭൂപടത്തിലും സവിശേഷ സ്ഥാനം കേരളത്തിനുണ്ട്. പ്രളയാനന്തരകേരളത്തിന്റെ പുനർനിർമിതിക്കായി വിവിധ നാടുകൾ യാത്രചെയ്തു സഹായം തേടുകയാണ് നമ്മുടെ മുഖ്യമന്ത്രിയെന്നും കടകംപള്ളി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top