18 January Monday

വാക്‌സിൻ ആദ്യഘട്ടത്തിൽ 27,233 പേര്‍ക്ക്‌

സ്വന്തം ലേഖികUpdated: Thursday Jan 14, 2021
കണ്ണൂർ
ആദ്യഘട്ട കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പിനായി ജില്ല്ലയിൽ   രജിസ്റ്റർ ചെയ്തത് 27,233  പേർ. സർക്കാർ മേഖലയിലെ 10,563 ആരോഗ്യപ്രവർത്തകരും  സ്വകാര്യ മേഖലയിലെ 10,670  ആരോഗ്യ പ്രവർത്തകരുമാണ്‌ ഇതിലുള്ളത്‌.   ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എം പ്രീത അറിയിച്ചു. 
ഒരാൾക്ക്‌ 2 ‌ഡോസ്‌ 
ആദ്യദിനം ഒമ്പത്‌ കേന്ദ്രങ്ങളിലാണ്‌ കുത്തിവയ്‌പ്‌. സർക്കാർ മേഖലയിൽ 100 കേന്ദ്രങ്ങളിലും സ്വകാര്യ മേഖലയിൽ 20 കേന്ദ്രങ്ങളിലും സജ്ജീകരണങ്ങൾ ഒരുക്കി. ഒരാൾക്ക് രണ്ട് ഡോസ് കുത്തിവയ്‌പ്പാണ്.  ആദ്യ കുത്തിവയ്‌പ്‌ കഴിഞ്ഞ് 28 ദിവസത്തിനുശേഷം അടുത്ത ഡോസ്. രണ്ടാമത്തെ ഡോസ് ലഭിച്ച് 14 ദിവസത്തിനുശേഷമേ ഒരാൾ പ്രതിരോധശേഷി ആർജിക്കൂ. കോവിഡ് ലക്ഷണങ്ങളുള്ളവരും  പോസിറ്റീവായി ചികിത്സയിൽ കഴിയുന്നവരും വാക്‌സിനേഷന് ഹാജരാകേണ്ടതില്ല. 
ഡ്രൈ റൺ വിജയം
വാക്‌സിനേഷൻ  ക്ഷമത പരീക്ഷിക്കുന്നതിനും ന്യൂനത പരിഹരിക്കാനും എട്ടിന് നടത്തിയ ഡ്രൈ റൺ വിജയം.  മേൽനോട്ടത്തിനും മോണിറ്ററിങ്ങിനുമായി  കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ ടാസ്‌ക് ഫോഴ്‌സും ബ്ലോക്ക്തലത്തിൽ ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്. കൺട്രോൾ റൂമും പ്രവർത്തിക്കുന്നു.  ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾക്കും ജില്ലാ പ്രോഗ്രാം ഓഫീസർമാർക്കുമായി  ഓൺലൈനായി നടന്ന ശിൽപശാലയിൽ ആർസിഎച്ച് ഓഫീസർ  ഡോ. ബി സന്തോഷ് ക്ലാസെടുത്തു.
ഇന്നെത്തിയേക്കും
ആദ്യഘട്ട വാക്സിൻ വ്യാഴാഴ്ച എത്തിയേക്കും. കക്കാട്ടെ സംഭരണശാലയിലാണ് വാക്സിൻ സൂക്ഷിക്കുക. കൂടുതൽ ഡോസ് എത്തുകയാണെങ്കിൽ അവ സൂക്ഷിക്കാൻ ജില്ലാ ആശുപത്രിയിലും തലശേരി ജനറൽ ആശുപത്രിയിലും സൗകര്യം ഒരുക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top