07 December Tuesday

നാടിന് കാവലാകും 
യൂത്ത് ബ്രിഗേഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

പാപ്പിനിശേരി ബ്ലോക്ക് യൂത്ത് ബ്രിഗേഡ് ഉദ്ഘാടനം ചെയ്തശേഷം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം സെൽഫിയെടുക്കുന്നു

പാപ്പിനിശേരി
ഡിവൈഎഫ്‌ഐ പാപ്പിനിശേരി  ബ്ലോക്ക് യൂത്ത് ബ്രിഗേഡ്‌  സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്‌ഘാടനം ചെയ്‌തു. 120 പേരാണ് ആദ്യഘട്ടത്തിൽ സേനയിൽ അംഗങ്ങളായത്. പ്രകതി ദുരന്തങ്ങളിലും അപകടങ്ങളിലും മറ്റും രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധസേനയാണ്‌ യൂത്ത്‌ ബ്രിഗേഡ്.  ടി വി രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ഷാജർ, സംസ്ഥാന കമ്മിറ്റിയംഗം പി പി ഷാജിർ, യൂത്ത് ബ്രിഗേഡ് ക്യാപ്റ്റൻ കെ വി ജിതിൻ, സി പി സുകേഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം സി റമിൽ സ്വാഗതവും സി നിഖിൽ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top