16 January Saturday
ഇതുവരെ പോസിറ്റീവായവർ 1805, രോഗമുക്തർ 1362

വിടാതെ കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

കണ്ണൂർ

ജില്ലയിൽ 31 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. 16 പേർക്ക് സമ്പർക്കംമൂലമാണ് രോഗബാധ. നാലുപേർ വിദേശത്തുനിന്നും ഒമ്പതുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.  ജില്ലയിൽ ഇതുവരെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 1805 ആയി. ബുധനാഴ്‌ച ആശുപത്രി വിട്ട 63 പേരടക്കം 1362 പേർ രോഗമുക്തി നേടി. 
സമ്പർക്കത്തിലൂടെ
പരിയാരം, അഴീക്കോട്, ഇരിട്ടി (3), പായം (2), കാങ്കോൽ–- ആലപ്പടമ്പ്‌ (2), തളിപ്പറമ്പ്‌ പാലയാട്, ഏഴാം മൈൽ, പാപ്പിനിശേരി, കല്യാശേരി (2, ഒരാൾ 10ന്‌ മരിച്ചു), കതിരൂർ, കൊളച്ചേരി (11 ന് മരിച്ചു). 
പുറത്തുനിന്നെത്തിയവർ
കണ്ണൂർ താണ, കോട്ടയം മലബാർ, അഞ്ചരക്കണ്ടി, ഇരിട്ടി (3), പാനൂർ,  ചിറ്റാരിപ്പറമ്പ്‌,  ചൊക്ലി, കരിവെള്ളൂർ–- പെരളം, തില്ലങ്കേരി, കേളകം (2).  
ആരോഗ്യപ്രവർത്തകർ
ഡോക്ടർ (കൂടാളി), സ്റ്റാഫ് നേഴ്‌സ്‌ (മയ്യിൽ). 
ചികിത്സയിൽ 433 പേർ
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റർ (77), കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി (140), തലശേരി ജനറൽ ആശുപത്രി (20),  ജില്ലാ ആശുപത്രി (23), കണ്ണൂർ ആർമി ഹോസ്പിറ്റൽ (11), കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി (6), ഏഴിമല നാവിക സേനാ ആശുപത്രി (2), ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകൾ (148), ഹോം ഐസൊലേഷൻ (5),  തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി (1).  
നിരീക്ഷണത്തിൽ
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 8927 പേരാണ്. വീടുകളിൽ 8494 പേർ. ജില്ലയിൽനിന്ന് ഇതുവരെ 40235 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 39598 ഫലം വന്നു. 637 ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top