24 August Saturday

ബിഎസ‌്എൻഎൽ വ്യാജ പ്രചാരണം: ടെലികോം മന്ത്രാലയത്തിന‌് പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019
കണ്ണൂർ
അടിസ്ഥാനരഹിതമായ വാർത്തകളെ കൂട്ടുപിടിച്ച‌് ഉപഭോക്താക്കളിൽ ആശങ്ക സൃഷ്ടിച്ച‌് നേട്ടംകൊയ്യാൻ ശ്രമിക്കുന്ന സ്വകാര്യ കമ്പനികൾക്കെതിരെ ബിഎസ‌്എൻഎൽ ടെലികോം മന്ത്രാലയത്തിന‌് പരാതി നൽകി. ബിഎസ‌്എൻഎൽ കേരള സർക്കിൾ മാർക്കറ്റിങ‌് വിഭാഗം ജനറൽ മാനേജറാണ‌് ട്രായ‌് ഡെപ്യൂട്ടി ഡയറക്ടർ ജനറലിന‌് പരാതി നൽകിയത‌്.
സംസ്ഥാനത്തെ ചില സ്ഥലങ്ങളിൽ ബിഎസ്എൻഎല്ലിന്റെ മൊബൈൽ ടവറുകൾ ഓഫാക്കുന്നതായും അടച്ചുപൂട്ടുന്നതായുമുള്ള  വീഡിയോകളും ലഘുലേഖകളും ബാനറുകളും മറ്റും വ്യാജമായി ചിത്രീകരിച്ചു കൊണ്ടാണ്  പ്രചാരണം. 
   ഔദ്യോഗിക ധാരണക്ക് വിരുദ്ധമായി  സ്വകാര്യ ടവർ ദാതാവ് ബിഎസ‌്എൻഎല്ലിന‌്‌ വാടകക്ക് നൽകിയ ഏതാനും ടവറുകൾ ഏകപക്ഷീയമായി സ്വിച്ച് ഓഫ്ചെയ‌്തിരുന്നു.  ഇവയിൽ ഭൂരിഭാഗവും ബിഎസ‌്എൻഎൽ മാറ്റി സ്ഥാപിച്ച‌് പ്രവർത്തനക്ഷമ-മാക്കി. ബാക്കിയുള്ള  ടവറുകൾ  പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടിക‌ളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ‌്. വ്യാജ പ്രചാരണങ്ങൾ  ഉപഭോക്താക്കൾ തള്ളിക്കളയണമെന്നും ബിഎസ‌്എൻഎൽ വാർത്താക്കുറിപ്പിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top