24 July Saturday
ഐആർപിസി തുണയായി

ചിത്രക്കൂടിൽ വരയ്ക്കാം, താമസിക്കാം


വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

കണ്ണൂർ 

കണ്ണൂർ നഗരത്തിലെ തെരുവോര ചിത്രകാരൻ  സെബാസ്‌റ്റ്യന്‌‌ ഐആർപിസിയുടെ സ്‌നേഹത്തണലിൽ  വെയിലും മഴയുമേൽക്കാതെ അടച്ചുറപ്പുള്ള ചിത്രക്കൂടിൽ കഴിയാം.കോവിഡ്‌ കാലത്ത്‌ തലചായ്‌ക്കാനിടമില്ലാതെ പ്രയാസപ്പെടുമ്പോഴാണ്‌ ഐആർപിസി താൽക്കാലിക  പുനരധിവാസ കേന്ദ്രത്തിലേക്ക്‌ മാറ്റിയത്‌. കോട്ടയം സ്വദേശിയായ സെബാസ്‌റ്റ്യന്റെ ചിത്രകലാവൈഭവം തിരിച്ചറിഞ്ഞതോടെ‌ ‌ ഐആർപിസിയും മുഹമ്മദ്‌ നിഷാബ്‌ ഫൗണ്ടേഷനിലെ അബ്ദുൾനാസർ കോട്ടാഞ്ചേരിയും  ചേർന്ന്‌ സ്വന്തമായൊരിടം കണ്ടെത്തി പുനരധിവസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
അന്വേഷണങ്ങൾക്കൊടുവിൽ   കണ്ണൂർ പഴയ ബസ്‌സ്‌റ്റാൻഡിൽ ബ്രീസ്‌ ഹോട്ടലിലാണ്‌  ‘ചിത്രക്കൂട്‌’ എന്ന പേരിൽ താമസ സൗകര്യം ഒരുക്കിയത്‌.  ശനിയാഴ്‌ച വൈകിട്ട്‌ നാലോടെ തെരുവിലെ ചിത്രകാരൻ  ചിത്രക്കൂടിലേക്ക്‌ പ്രവേശിച്ചു. പ്രവേശച്ചടങ്ങ്‌ ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. ചിത്രകാരൻ എബി എൻ ജോസഫ്‌ അധ്യക്ഷനായി. ഐആർപിസി ചെയർമാൻ പി എം  സാജിദ്‌, സെകട്ടറി മുഹമ്മദ്‌ അഷറഫ്‌ എന്നിവർ സംസാരിച്ചു. കേരള ലളിതകലാ അക്കാദമിയുടെ ക്യാമ്പിലേക്ക്‌ സെബാസ്‌റ്റ്യനെ  തെരഞ്ഞെടുത്തതായി എബി എൻ ജോസഫ്‌ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top