19 August Monday

ആനത്താര പദ്ധതി: കർഷകസംഘം നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 

കണ്ണൂർ
കൊട്ടിയൂരിലെ 103 കുടുംബങ്ങളെക്കൂടി ആനത്താര പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുക്കണമെന്ന നിർദേശത്തിൽ തുടർനടപടി ആവശ്യപ്പെട്ട‌്  കർഷകസംഘം ജില്ലാസെക്രട്ടറി വത്സൻ പനോളി ഡിവിഷണൽ ഫോറസ്റ്റ‌് ഓഫീസർക്ക‌് നിവേദനം നൽകി. കൊട്ടിയൂർ റേഞ്ചിലെ കൊട്ടിയൂർ വെസ‌്റ്റ‌് സെക‌്ഷനിൽപ്പെട്ട പ്രദേശത്ത‌് ആനത്താര പദ്ധതിയിൽ ഉൾപ്പെടുത്തി  67 ഹെക്ടർ സ്ഥലം ഏറ്റെടുത്തിരുന്നു. പിന്നീട‌് ആനക്കൂട്ടങ്ങൾ വ്യാപകമായി സമീപ പ്രദേശങ്ങളിൽ കൃഷി നശിപ്പിക്കുകയും മനുഷ്യരെ ഉപദ്രവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പലരും വീടും സ്വത്തും ഉപേക്ഷിച്ച‌് മറ്റു സ്ഥലങ്ങളിലേക്ക‌് പലായനം ചെയ‌്തിരിക്കുകയാണ‌്. ഈ സാഹചര്യത്തിൽ 103 കുടുംബങ്ങളെക്കൂടി ആനത്താര പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന‌് സർക്കാരിന‌് നിർദേശം സമർപ്പിച്ചിരുന്നു. എന്നാൽ, നടപടികളൊന്നും ഉണ്ടായില്ല. ചപ്പമല പ്രദേശത്തെ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ‌് ഡിവിഷണൽ ഫോറസ‌്റ്റ‌് ഓഫീസർക്ക‌്  കർഷകസംഘം നിവേദനം നൽകിയത‌്.
പ്രധാന വാർത്തകൾ
 Top