18 June Friday

2346 പേര്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

 കണ്ണൂർ

ജില്ലയില്‍ 2346 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2249 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 59 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.45 ശതമാനം. 
ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പോസിറ്റീവ് കേസുകള്‍ 116054.   ഇവരില്‍ 1921 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി.  ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 86763 ആയി. 483 പേര്‍   മരിച്ചു. 26069 പേര്‍ ചികിത്സയിൽ. 
നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളില്‍ 25235 പേര്‍ വീടുകളിലും 834 പേര്‍  ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും ചികിത്സയില്‍ കഴിയുന്നു.
നിലവില്‍ നിരീക്ഷണത്തിലുള്ളത് 72948 പേരാണ്. ഇതില്‍ 71537 പേര്‍ വീടുകളിലും 1411 പേര്‍ ആശുപത്രികളിലും.
 
മൊബൈല്‍ 
ആര്‍ടിപിസിആര്‍ പരിശോധന
വ്യാഴാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, രാമഗുരു യു പി സ്‌കൂള്‍ ചിറക്കല്‍, ബിഇഎംഎല്‍പി സ്‌കൂള്‍ പയ്യന്നൂര്‍, ചെറുപഴശ്ശി എല്‍ പി സ്‌കൂള്‍ മയ്യില്‍ എന്നീ കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെയും കൈതേരിപ്പാലം എല്‍ പി സ്‌കൂളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെയും, മാങ്ങാട്ടിടം യു പി സ്‌കൂളില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് നാലു വരെയുമാണ് പരിശോധന.

ഇന്ന് 
വാക്സിനേഷനില്ല
ജില്ലയില്‍ വ്യാഴാഴ്ച സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ ഉണ്ടാകില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top