23 May Thursday

തോൽവി ഉറപ്പിച്ച ഉണ്ണിത്താൻ വർഗീയ പ്രചാരണത്തിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019
കാസർകോട‌്
രാഷ്ട്രീയവും വികസനവും പറയാനില്ലാത്ത യുഡിഎഫ‌് കാസർകോട‌് പാർലമെന്റ‌് മണ്ഡലം സ്ഥാനാർഥി രാജ‌്മോഹൻ ഉണ്ണിത്താൻ വർഗീയ പ്രചാരണത്തിലേക്ക‌്. മതവികാരം ഇളക്കിവിട്ടുള്ള പ്രസംഗങ്ങളിലൂടെ വോട്ട‌് നേടാനുള്ള ശ്രമത്തിലാണ‌് ഇദ്ദേഹം. ന്യൂനപക്ഷ–- ഭൂരിപക്ഷ ഭേദമില്ലാതെ മതവികാരത്തെ തെരഞ്ഞെടുപ്പ‌് നേട്ടത്തിനായി ഉപയോഗിക്കുകയാണ‌്. 
പയ്യന്നൂർ അരവഞ്ചാലിൽ ഉണ്ണിത്താൻ നടത്തിയ പ്രസംഗം മതതീവ്രവാദികളെ കടത്തിവെട്ടുന്നതാണ‌്. . മതത്തിന്റെ പേരിൽ വോട്ടുചോദിക്കുന്നത‌്  ചട്ടലംഘനമാണെന്ന‌് അറിഞ്ഞുകൊണ്ടാണ‌് യുഡിഎഫ‌് സ്ഥാനാർഥിയുടെ പ്രസംഗം.  തെരഞ്ഞെടുപ്പ‌് കമീഷന‌് എൽഡിഎഫ‌് പരാതി നൽകിയിട്ടുണ്ട‌്. ശബരിമല തെരഞ്ഞെടുപ്പ‌് വിഷയമാക്കരുതെന്ന‌് കമീഷൻ വ്യക്തമാക്കിയിരുന്നു. ഭൂരിപക്ഷ വർഗീയത ഇളക്കി വിടാൻ ഉണ്ണിത്താൻ ശബരിമലയെയാണ‌് ഉപയോഗിക്കുന്നത‌്.   എൽഡിഎഫ‌് സർക്കാരിനെ മാത്രമല്ല, സുപ്രീംകോടതിയെ  പോലും അവഹേളിക്കുന്ന തരത്തിലാണ‌് ഉണ്ണിത്താന്റെ  പ്രസംഗം.  പ്രദേശം നോക്കി പ്രസംഗശൈലി മാറ്റുന്ന ഉണ്ണിത്താൻ എല്ലാ വർഗീയതയേയും മാറിമാറി ഉപയോഗിക്കുന്നുണ്ട‌്.     
ശബരിമല വിഷയത്തിൽ സംഘപരിവാറിനെ കടത്തിവെട്ടുന്ന പ്രതികരണമായിരുന്നു നേരത്തെ ഉണ്ണിത്താന്റേത‌്. എന്നാൽ കാസർകോട‌് ലീഗിനെ തൃപ‌്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത‌് മയപ്പെടുത്തി.  
ഇതിന്റെ  ഭാഗമായി  നെറ്റിയിലെ കുറി മായിച്ച‌് ലീഗ‌് കേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെട്ട‌് പരിഹാസ്യനായി. കാസർകോട‌്, മഞ്ചേശ്വരം  മണ്ഡലങ്ങളിലെ  ചില മേഖലയിൽ  വോട്ടുതേടാൻ ഇറങ്ങിയത‌് പഴയപോലെ കുറിയുമിട്ടായിരുന്നു.  ഇങ്ങനെ വേഷംമാറി നടക്കുന്നയാളെ ജനങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട‌്.
ഒന്നാംഘട്ട പൊതുപര്യടനം പൂർത്തിയാക്കാൻ കഷ്ടപ്പെടുന്ന സ്ഥാനർഥിക്ക‌്  കാസർകോടിന്റെ മനസ്സിൽ തനിക്ക‌് ഇടമില്ലെന്ന‌് ബോധ്യമായിട്ടുണ്ട‌്. ഉണ്ണിത്താനെ അടിച്ചേൽപിച്ചതിൽ ഡിസിസി നേതൃത്വത്തിലുണ്ടായിരുന്ന തർക്കവും  തുടരുകയാണ‌്. സംഘപരിവാറിനോടുള്ള ഉണ്ണിത്താന്റെ ചായ‌്‌വും നവ മാധ്യമങ്ങളിലൂടെ മകൻ അമൽ ഉണ്ണിത്താൻ നടത്തുന്ന ന്യൂനപക്ഷവിരുദ്ധ പ്രചാരണവും ലീഗിന‌് ദഹിക്കുന്നില്ല. മുന്നണിയുടെ ഭാഗമായി ലീഗ‌് പ്രചാരണത്തിനുണ്ടെങ്കിലും ഉണ്ണിത്താനെ  അവർ വിശ്വാസത്തിലെടുക്കുന്നില്ല.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top