27 June Thursday

കടലേറ്റം രൂക്ഷം ബീച്ചുകളില്‍ സന്ദര്‍ശനത്തിന് നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

കടൽകലി‌‌... കണ്ണൂർ തയ്യിൽ കടപ്പുറം ഭാഗത്ത്‌ കടൽക്ഷോഭത്തിൽ കരയിലേക്ക്‌ തിരയടിച്ചുകയറുന്നു

കണ്ണൂർ
കടലേറ്റം രൂക്ഷമായതിനെതുടർന്ന‌്  പയ്യാമ്പലം ബീച്ചിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. സഞ്ചാരികൾക്കായി ഒരുക്കിയ ഫോട്ടോഫ്രെയിം ഖലാസികളെ ഉപയോഗിച്ച് അടുത്ത ദിവസം മാറ്റും. ഹൈമാസ്റ്റ് ലൈറ്റിന് ഭീക്ഷണി ഉയർന്നിട്ടുണ്ട്. 
പയ്യാമ്പലത്ത് സന്ദർശകരെത്തി ബീച്ച് ഭാഗത്തേക്ക് കടക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. റോപ് കെട്ടിയും അപായ സൂചന  കാണിക്കുന്ന കൊടികൾ കെട്ടിയും സന്ദർശകരെ ബീച്ചിൽ കടക്കുന്നത് വിലക്കിയിട്ടുണ്ട്. കടൽക്ഷോഭത്തെ തുടർന്ന്   ചാൽ ബീച്ച്, മുഴപ്പിലങ്ങാട്, ധർമടം, ചൂട്ടാട്, മീൻകുന്ന്  ബീച്ചുകളിലേക്ക് സന്ദർശകർ  പ്രവേശിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ താൽകാലികമായി നിയന്ത്രണം ഏർപ്പെടുത്തി. സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. പെട്ടെന്നുണ്ടാവുന്ന കടൽക്ഷോഭവും അതേതുടർന്ന് തിരമാലകൾ കരയിലേക്ക് വീശിയടിക്കുന്നതും കണക്കിലെടുത്ത്  ബീച്ചുകളിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഡിടിപിസി അറിയിച്ചു. മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതും താൽകാലികമായി നിരോധിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top