21 June Friday

സി വിജിൽ ആപ്പ് വഴി പെരുമാറ്റച്ചട്ട ലംഘനം അറിയിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 12, 2019
കണ്ണൂർ
പെരുമാറ്റച്ചട്ടം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ സി വിജിൽ (cVIGIL) എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി പൊതുജനങ്ങൾക്ക് ചട്ടലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം. മാതൃകാ പെരുമാറ്റച്ചട്ടം, തെരഞ്ഞെടുപ്പ് ചെലവുകൾ തുടങ്ങിയവയുടെ ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അപ്പപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനുള്ള സൗകര്യം ഇതിലുണ്ട്. 
ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടുമിനിറ്റിൽ കൂടാത്ത വീഡിയോ എന്നിവ സഹിതം നൽകുന്ന പരാതികൾക്ക് 100 മിനിറ്റിനുള്ളിൽ നടപടിയുണ്ടാവുമെന്ന്  കലക്ടർ അറിയിച്ചു. ഗൂഗിൽ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കാം. 
പ്രധാന വാർത്തകൾ
 Top