25 June Tuesday

കമ്യൂണിസ്റ്റുകാരെ തകർക്കാൻ ഗൂഢാലോചനക്കേസുകൾ ചുമത്തുന്നു: പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
ശ്രീകണ്ഠപുരം
ആദ്യ കാലങ്ങളിൽ കമ്യൂണിസ്റ്റുകാരെ എതിരാളികൾ ആക്രമിച്ചത് പോലെ  ഇന്നും രാഷ്ട്രീയ എതിരാളികൾ ചേർന്ന്   ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്നുവെന്ന് പി ജയരാജൻ. കാഞ്ഞിലേരിയിൽ സേലം രക്തസാക്ഷി ദിനാചരണവും ഒ പി അനന്തൻ മാസ്റ്റർ അനുസ്മരണത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കേസുകളും  അക്രമങ്ങളുംകൊണ്ട് ഭീഷണിപ്പെടുത്തുവാൻ ഭരണാധികാരികൾ എന്നും പരിശ്രമിച്ചതായി ചരിത്രത്തിൽ കാണാം. അതിന് മുന്നിൽ മുട്ട് മടക്കുന്ന പ്രസ്ഥാനമല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്നും ശത്രു വർഗത്തിന്റെ നാനാവിധത്തിലുള്ള  പരിശ്രമങ്ങളെ അതിജീവിച്ച് ചെറുത്ത് പരാജയപ്പെടുത്തിക്കൊണ്ട്  കേരളത്തിന്റെ പുരോഗതി ഉറപ്പ് വരുത്തുവാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന വാർത്തകൾ
 Top