കണ്ണൂർ
ജില്ലാ സംയുക്ത ഖാസിയായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിയമിതനായി. കണ്ണൂർ അൽ അബ്റാർ ഓഡിറ്റോറിയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിന് സയ്യിദ് ഫസൽ തങ്ങൾ കുറ, എസ്ബി പി തങ്ങൾ എന്നിവർ നേതൃത്വം നൽകി. കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ പട്ടുവം കെ പി അബൂബക്കർ മുസ്ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിൽ ജില്ലയിലെ എൺപത് സുന്നി മഹല്ല് ജമാഅത്ത് ഭാരവാഹികളാണ് കാന്തപുരത്തെ ഖാസിയായി നിർദേശിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..