19 March Tuesday

മൊയാരത്ത് ശങ്കരൻ സ്മാരക വായനശാല തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
കണ്ണൂർ
സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ‌്റ്റ‌് വിപ്ലവകാരിയുമായിരുന്ന രക്തസാക്ഷി മൊയാരത്ത് ശങ്കരന്റെ നാമധേയത്തിൽ കണ്ണൂർ നഗരത്തിൽ വായനശാലയും റിസർച്ച് സെന്ററും പ്രവർത്തനമാരംഭിച്ചു. തെക്കീബസാറിലെ ഫ്രീഡം ഫൈറ്റേഴ‌്സ‌് അസോസിയേഷൻ മന്ദിരത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ‌്ഘാടനം ചെയ‌്തു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ പി സുധാകരൻ അധ്യക്ഷനായി. സ്വാതന്ത്ര്യ സമര സേനാനികളായ ഇ കെ നാരായണൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ എന്നിവരെ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ ആദരിച്ചു. ഉദ‌്ഘാടനത്തോടനുബന്ധിച്ച‌് ഇറക്കിയ   സപ്ലിമെന്റ‌് മേയർ ഇ പി ലത പി കെ ബൈജുവിന് നൽകി പ്രകാശനം ചെയ്തു. മൊയാരത്ത് ശങ്കരന്റെ ഫോട്ടോ പി ജയരാജനും എം സി രാഘവൻ നമ്പ്യാരുടെ ഫോട്ടോ ഇ കെ നാരായണൻ നമ്പ്യാരും കുനിയിൽ കൃഷ്ണന്റെ ഫോട്ടോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷും അനാഛാദനം ചെയ്തു. മൊയാരത്ത് ശങ്കരൻ സ്മാരക ഫൗണ്ടേഷൻ സെക്രട്ടറി ജനാർദനൻ മൊയാരം, വായനശാല പ്രസിഡന്റ് പുല്ലായിക്കൊടി ചന്ദ്രൻ എന്നിവർ റിപ്പോർട്ട‌്  അവതരിപ്പിച്ചു. 
ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കവിയൂർ രാജഗോപാലൻ, സ്വാതന്ത്ര്യ സമര സേനാനി ടി വി അനന്തന്റെ മകൻ ടി വി സുരേന്ദ്രൻ,  വെള്ളോറ രാജൻ,    അഡ്വ. ലിഷാ ദീപക്, ഇ ബീന, കെ പ്രമോദ്,  ടി വേണുഗോപാലൻ,  എം ബാലൻ,  വി എം സജീവൻ എന്നിവർ സംസാരിച്ചു.   പി കെ ബൈജു സ്വാഗതവും   സി പി രാജൻ നന്ദിയും പറഞ്ഞു. 
 വി എം വിഷ്ണുഭാരതീയന്റെ മകൻ ബാലഗംഗാധര തിലകൻ, കെ എ കേരളീയന്റെ മകൻ എ ചന്ദ്രശേഖരൻ, സി എച്ച് ഗോവിന്ദൻ നമ്പ്യാരുടെ മകൻ സിഎച്ച് രാമചന്ദ്രൻ, കുനിയിൽ കൃഷ്ണന്റെ കൊച്ചുമകൾ വിജിഷ തുടങ്ങി നിരവധി സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ഗാനമേള, സിനിമാ പ്രദർശനം എന്നിവയും അരങ്ങേറി.
പ്രധാന വാർത്തകൾ
 Top