17 September Tuesday

പകÂ-,- ഉത്രാടപ്പാച്ചില്‍,- Hm-Ww-

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

ഉത്രാട നാളിൽ പൂവാങ്ങാനെത്തിയവർ‐ കണ്ണൂർ ഹെഡ്‌ പോസ്‌റ്റോഫീസിന്‌ മുന്നിലെ കാഴ്‌ച

കണ്ണൂർ 
ഇടവിട്ടുപെയ്യുന്ന മഴ വഴിമാറിയതിനാൽ കണ്ണൂർ ന​ഗരത്തിൽ‍ ഉത്രാടത്തിരക്ക് പതിവിലും ഏറെയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കച്ചവടക്കാർക്ക് തലവേദനയായി പെയ്‌ത മഴ ഉത്രാട ദിവസംമാറിനിന്നത്‌ എല്ലാവർക്കും ആശ്വാസമായി. കാലാവസ്ഥ തെളിഞ്ഞതോടെ കുടുംബങ്ങൾ കൂട്ടത്തോടെ ന​ഗരത്തിലേക്ക് ഒഴുകി. വഴിവാണിഭക്കാർ നഗരത്തിന്റെ മുക്കിലും മൂലയിലും നിരന്നതോടെ കടകളിൽനിന്ന്‌ കച്ചവടം റോഡിലേക്കിറങ്ങി. 
പതിവുപോലെ ഏറ്റവും അധികം തിരക്കുണ്ടായത്‌ പൂ വിപണിയിലാണ്. കണ്ണൂർ ന​ഗരത്തിലെ മുക്കിലും മൂലയിലും വഴിയോരക്കച്ചവടക്കാർ അതിരാവിലെതന്നെ ഇടം പിടിച്ചിരുന്നു. നേരത്തെ ഓണക്കാലത്തിനും മുന്നേ കണ്ണൂരിലെത്തി കച്ചവടം തുടങ്ങിയ ഇതരസംസ്ഥാന വ്യാപാരികൾക്ക്  മഴമൂലം ഉദ്ദേശിച്ചത്ര കച്ചവടം ലഭിച്ചിരുന്നില്ല. അതിനാൽ പൂവിപണിയിൽ ഇത്തവണ പൊള്ളുന്ന വിലയാണുണ്ടായത്. ചൊവ്വാഴ്‌ച ഉച്ചയോടെ വൻ ജനത്തിരക്കാണ് കണ്ണൂർ ന​ഗരത്തിൽ അനുഭവപ്പെട്ടത്. 
വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും തിരക്കായിരുന്നു. ഓണക്കോടിയെടുക്കാനെത്തിയവരുടെ ഒഴുക്കാണ് പല കടകളിലും കാണാനായത്. വൈകിട്ടായതോടെ  തിരക്ക്‌ കൂടി.  പച്ചക്കറി സ്റ്റാളുകളിലും ഇറച്ചി മത്സ്യമാർക്കറ്റുകളിലും റെക്കോഡ് വിൽപനയാണുണ്ടായത്. 
നഗരം ഇടക്കിടെ ഗതാഗതക്കുരുക്കിലും അമർന്നു. ജനത്തിരക്കേറിയ സ്ഥലങ്ങളിലെല്ലാം കൂടുതൽ പൊലീസ്‌ സേനയെയും നിയോഗിച്ചിരുന്നു. ഗതാഗതക്കുരുക്ക്‌  ഒഴിവാക്കാനും പൊലീസ്‌  പാടുപെട്ടു. ബസുകൾ കുറവായതിനാൽ സർവീസ്‌ നടത്തിയ ബസുകളിൽ നല്ല തിരക്കായിരുന്നു.
 
 

 

പ്രധാന വാർത്തകൾ
 Top