17 September Tuesday

കരുതലേകാൻ എൻജിഒ യൂണിയൻ ചാവശേരിപ്പറമ്പ് ടൗൺഷിപ്പ് കോളനിയിൽ ഓണ സമൃദ്ധി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
ഇരിട്ടി
സംസ്ഥാന സമ്മേളന തീരുമാനത്തിന്റെ ഭാഗമായി  എൻജിഒ യൂണിയൻ ദത്തെടുത്ത ചാവശേരിപ്പറമ്പ് ടൗൺഷിപ്പ്  ആദിവാസി കോളനിയിൽ സമൃദ്ധിയുടെ ഓണക്കാലം.     ഉത്രാടം നാളിൽ യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ  നൽകി. കിറ്റ് വിതരണം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.  കോളനിയിലെ വിദ്യാർഥികളിൽ പഠനാഭിമുഖ്യം വളർത്താൻ  യൂണിയൻ  നടത്തുന്ന ഉണർവ് സൗജന്യ ട്യൂഷൻ ക്ലാസ് ഏരിയാ സെക്രട്ടറി ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഈ അധ്യയനവർഷത്തെ ക്ലാസുകൾ ഞായറാഴ‌്ചയാരംഭിക്കും. വി വിനോദ്കുമാർ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി ടി ഒ വിനോദ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ശശിധരൻ, സംസ്ഥാന കമ്മിറ്റി അംഗം സുഷമ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രതീശൻ, തലശേരി പബ്ലിക് സർവന്റ്സ് സഹകരണ സംഘം ഡയറക്ടർ ജയരാജൻ, എകെഎസ് ജില്ലാ സെക്രട്ടറി കെ മോഹനൻ എന്നിവർ സംസാരിച്ചു.
യൂണിയൻ  മൂന്ന് വർഷമായി   കോളനിയിൽ പഠന, കലാ, കായിക, സാംസ്കാരിക പ്രവർത്തനങ്ങൾ  നടത്തുന്നുണ്ട്‌.
പ്രധാന വാർത്തകൾ
 Top